മലയാളിയെ തേടി വീണ്ടും ഭാഗ്യം എത്തി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒമാനിൽ ജോലി ചെയ്യുന്ന മലയാളി സംഘത്തിന് 35 കോടിയോളം രൂപ (15 ദശലക്ഷം ദിർഹം) സമ്മാനം. രാജേഷ് മുള്ളങ്കിൽ വെള്ളിലാപുള്ളിത്തൊടി(45)ക്കാണ് ബിഗ് ടിക്കറ്റിന്റെ 273-ാം സീരീസ് നറുക്കെടുപ്പിൽ ഭാഗ്യം കൈവന്നത്. കൂട്ടുകാർക്കൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്.
മാർച്ച് 30നായിരുന്നു സമ്മാനം നേടിയ 375678 നമ്പർ ടിക്കറ്റ് ഇദ്ദേഹം ഓൺലൈനിലൂടെ വാങ്ങിയത്. സമ്മാനത്തുക എല്ലാവരും തുല്യമായി പങ്കിടും. ആരും ഇതുവരെ വ്യക്തമായ പദ്ധതികളൊന്നും തയാറാക്കിയിട്ടില്ല.
. ”ഒരും സംഘം കൂട്ടുകാരോടൊപ്പമായിരുന്നു എല്ലാ മാസവും ടിക്കറ്റെടുത്തിരുന്നത്. ഒടുവിൽ ഭാഗ്യം തുണച്ചു. ഇപ്രാവശ്യം തങ്ങൾക്കായിരിക്കും സമ്മാനമെന്ന് കരുതിയിരുന്നതേയില്ല” ഇദ്ദേഹം പറഞ്ഞു.കഴിഞ്ഞ 33 വർഷമായി ഒമാനിൽ ടെക്നീഷ്യനായ രാജേഷ് ഏറെ കാലമായി ഭാഗ്യ പരീക്ഷണം നടത്തുന്നു.
തോക്ക് വൃത്തിയാക്കുന്നതിനിടെ കയ്യിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി; തലശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക്, സിപിഒ സസ്‌പെൻഷനിൽ
തലശ്ശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫിസറുടെ(സിപിഒ) കയ്യിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരിക്ക്. ബുധനാഴ്ചയാണു സംഭവം. വൃത്തിയാക്കുന്നതിനിടെ നിലത്തുവീണ തോക്ക് തിരിച്ചെടുക്കുമ്പോൾ അബദ്ധത്തിൽ വെടിപൊട്ടി വെടിയുണ്ട തറയിൽ കൊള്ളുകയായിരുന്നു.
വെടിയുണ്ടയേറ്റ് തറയിലെ സിമന്റ് ചീള് തറച്ചാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കേറ്റതെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥ പെരുന്താറ്റിലെ ലിജിഷയ്ക്ക് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി.
സംഭവത്തിൽ അശ്രദ്ധമായി തോക്ക് കൈകാര്യം ചെയ്തതിന് സിവിൽ പൊലീസ് ഓഫിസർ സുബിനെ സസ്പെൻഡ് ചെയ്തു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജിന്റേതാണ് നടപടി.