യൂട്യൂബിൽ തരംഗമായി ലോറി ഉടമ മനാഫ്‌; ഒറ്റ ദിവസം കൊണ്ട് രണ്ടര ലക്ഷം സബ്‌സ്‌ക്രൈബേഴ്സ്

കോഴിക്കോട്: മനാഫിന്റെ യൂട്യൂബ് ചാനല്‍ പിന്തുടരുന്നവരുടെ എണ്ണം കുത്തനെ കൂടി. ഇന്നലെ ഒറ്റദിവസം കൊണ്ടാണ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം രണ്ടുലക്ഷം കടന്നത്.Lorry owner Manaf is making waves on YouTube

ഇന്നലെ വരെ പതിനായിരം ഫോളോവേഴ്‌സ് മാത്രമാണ് ‘ലോറി ഉടമ മനാഫ്’ എന്ന യൂട്യൂബ് ചാനലിനുണ്ടായിരുന്നത്. ഇപ്പോള്‍ 2.40 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ചാനലിനുള്ളത്.

അര്‍ജുന്‍ എന്ന വൈകാരികതയെ മനാഫ് യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണെന്നും പിആര്‍ എജന്‍സി പോലെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും അര്‍ജുന്റെ കുടുംബം ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

പലയിടങ്ങളില്‍ നിന്നായി അര്‍ജുന്റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നെന്നും കുടുംബത്തെക്കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനും അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ആരോപിച്ചിരുന്നു.

എന്നാല്‍ അര്‍ജുന്റെ കുടംബത്തിന്റെ ആരോപണം നിഷേധിച്ച മനാഫ്, താന്‍ ഒരിടത്തുനിന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാല്‍ ഞാന്‍ മാനാഞ്ചിറ മൈതാനത്തുവന്നു നില്‍ക്കാം, കല്ലെറിഞ്ഞ് കൊന്നോളുവെന്നുമായിരുന്നു മനാഫിന്റെ പ്രതികരണം.

യൂട്യൂബ് ചാനല്‍ തുടങ്ങിയത് തന്റെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആര് എതിര്‍ത്താലും അതുമായി മുന്നോട്ടുപോകുമെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിവാദമായതിന് പിന്നാലെയാണ് മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സ് കുത്തനെ വര്‍ധിച്ചത്.

ജിതിന്‍ സംഘപരിവാര്‍ അനുകൂലിയായതുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ചിലര്‍ പറയുന്നു. കുടുംബത്തെക്കൊണ്ട് ഇത്തരം ആരോപണം ഉന്നയിക്കുന്നതില്‍ ചിലര്‍ക്ക് രാഷ്ട്രീയ- വര്‍ഗീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് ആരോപണം.

ഇങ്ങനെയൊരു ചാനലുണ്ടെന്നറിയിച്ച കുടുംബത്തിന് നന്ദിയെന്നും അളിയന്റെ ഈഗോ കാരണം മനാഫ് വീണ്ടും വലുതാവുകയാണെന്നുമാണ് ചിലരുടെ കമന്റ്.

മനാഫിന് മറ്റ് ഉദ്ദേശ്യം ഉണ്ടായിരുന്നെങ്കില്‍ അര്‍ജുനെ കിട്ടിയ ശേഷം മറ്റുവീഡിയോകള്‍ ഇട്ടനേയെന്നും ചിലര്‍ കുറിച്ചു. അതേസമയം, മനാഫ് സെല്‍ഫ് പ്രമോഷന്‍ സ്റ്റാറാണെന്നും അര്‍ജുന്റെ കുടുംബം അദ്ദേഹത്തെ തുറന്ന് കാണിക്കുകയാണെന്നും മറ്റ് ചിലരുടെ പ്രതികരണം.

13 ദിവസം മുന്‍പാണ് ചാനലില്‍നിന്ന് അവസാനമായി വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അര്‍ജുന്റെ ലോറി കണ്ടെത്തിയശേഷം യുട്യൂബില്‍ വിഡിയോ പോസ്റ്റ് ചെയ്തിട്ടില്ല.

അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും യഥാര്‍ഥ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനുമാണു ചാനല്‍ തുടങ്ങിയതെന്നായിരുന്നു മനാഫിന്റെ വിശദീകരണം.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

Related Articles

Popular Categories

spot_imgspot_img