ലണ്ടൻ ഹീത്രൂ വിമാനത്താവളം അടച്ചു: മുടങ്ങുക 1300 ൽ അധികം സർവീസുകൾ: കാരണം….

ലണ്ടനിലെ ഹീത്രൂ വിമാനത്താവളം അടച്ചിട്ട അധികൃതർ 120 ഫ്‌ളൈറ്റുകൾ വഴിതിരിച്ചുവിട്ടു. 1000 ൽ അധികം ഫ്‌ളൈറ്റുകളുടെ ലാൻഡിങ്ങ് ഇതോടെ അനിശ്ചിതത്വത്തിലുമായി. വിമാനത്താവളത്തിന് സമീപമുള്ള ഇലക്ട്രിക്കൽ സബ് സ്റ്റേഷനിലുണ്ടായ തീപിടുത്തമാണ് വിമാനത്താവളം അടച്ചിടാൻ കാരണമായത്.

തീപിടുത്തത്തെ തുടർന്ന് വിമാനത്താവളത്തിൽ ഉടനീളം വൈദ്യുതി ബന്ധം തടസപ്പെട്ടു. പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ പുനരാരംഭിക്കാൻ കഴിയുന്ന കാര്യത്തിലും വ്യക്തതയില്ല.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ഹീത്രു വിമാനത്താവളം ദിവസം 1300 ഫ്‌ളൈറ്റുകൾ ഇവിടെ ലാൻഡ് ചെയ്യും. വിമാനത്താവളത്തിന്റെ പ്രവർത്തനം സ്തംഭിച്ചത് ലോകമെമ്പാടുമുള്ള ഫ്‌ളൈറ്റുകളുടെ പ്രവർത്തനത്തെ ബാധിക്കും.

വിമാനത്താവളത്തിന് അടുത്തെത്തിയ ചില വിമാനങ്ങൾ അയർലണ്ടിലേക്കും , പാരിസിലേക്കും വഴിതിരിച്ച് വിട്ടു. ന്യൂയോർക്കിൽ നിന്നും പുറപ്പെട്ട വിമാനങ്ങൾ തിരികെ മടങ്ങുകയും ചെയ്തു.

കൂടെ ജീവിക്കാൻ പ്രതിദിനം 5000 രൂപ, കുട്ടികൾ വേണ്ടെന്നു പറഞ്ഞ് ഉപദ്രവം: ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്

വിവാഹം കഴിഞ്ഞത് മുതൽ കുട്ടികള്‍ വേണ്ടന്ന് പറഞ്ഞ് ഭാര്യ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് പരാതിയുമായി യുവാവ്. ബെംഗളൂരുവിൽ ശ്രീകാന്ത് എന്ന യുവാവാണ് പൊലീസില്‍ പരാതി നല്‍കിയത്. തനിക്കൊപ്പം തുടരാന്‍ ഭാര്യ പ്രതിദിനം 5,000 രൂപ ആവശ്യപ്പെട്ടെന്നും ശരീരഭംഗിയെ ബാധിക്കുമെന്ന് പറഞ്ഞ് കുട്ടികള്‍ വേണ്ടെന്ന് ഭാര്യ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു.

തന്റെ ജോലി സംബന്ധമായ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ക്കിടെ ഭാര്യ ഉറക്കെ പാട്ടുവെച്ച് ഡാന്‍സ് കളിക്കുമായിരുന്നുവെന്നും ശ്രീകാന്ത് ആരോപിക്കുന്നു.

2022ലാണ് ഇരുവരും വിവാഹിതരായത്. അന്നുമുതല്‍ പ്രശ്നങ്ങൾ ആരംഭിച്ചതായും ഭാര്യയ്ക്ക് തനിക്കൊപ്പം നില്‍ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്നും ശ്രീകാന്ത് ആരോപിക്കുന്നു.

വര്‍ക്ക് ഫ്രം ഹോമിനിടെ ഭാര്യ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കുടുംബത്തിന്റെ പിന്തുണയോടെയാണ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതെന്നും യുവാവ് ആരോപിക്കുന്നു. ഭാര്യ ആവശ്യമുന്നയിക്കുന്ന വീഡിയോ യുവാവ് സാമൂഹികമാധ്യമങ്ങള്‍വഴി പുറത്തുവിട്ടു.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

Related Articles

Popular Categories

spot_imgspot_img