ക്രിസ്മസ് പുതുവത്സര മദ്യവിൽപനയിൽ ഇത്തവണയും റെക്കോഡ് ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണ്. പുതുവത്സരത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിലാണ്. കഴിഞ്ഞ വർഷം നടന്നത് 516.26 കോടിയുടെ മദ്യവില്പനയാണ്.
സംസ്ഥാനത്ത് ഇത്തവണയും ക്രിസ്മസിന് റെക്കോഡ് മദ്യ വിൽപന നടന്നു. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റ് വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ക്രിസ്മസ് തലേന്ന് 69.55 കോടി രൂപയുടെ മദ്യ വിൽപനയായിരുന്നു നടന്നത്. ഈ വർഷം ഡിസംബർ 22, 23 തിയതികളിൽ 84.04 കോടി രൂപയുടെ മദ്യവും വിറ്റഴിച്ചു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 75.41 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ ഏറ്റവും കൂടുതൽ വിൽപന ചാലക്കുടി ഔട്ട്‌ലെറ്റിൽ ആണ് നടന്നത്. ഇത്തവണ ചാലക്കുടിയിൽ 63,85,290 രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശേരിയിൽ 62,87,120 രൂപയുടെ മദ്യം വിറ്റു. ഇരിങ്ങാലക്കുട ( 62,31,140 രൂപ ), പവർഹൗസ് ഔട്ട്ലെറ്റ് ( 60,08,130 രൂപ ), നോർത്ത് പറവൂർ ( 51,99,570 രൂപ ) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മദ്യ വിൽപ്പന.
Read Also :<a href=”https://news4media.in/t-sunami/”>വൻ ഭൂകബവും സുനാമിയും. ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി.