കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറുന്നതിനിടെ മിന്നലേറ്റ് സ്‌ത്രീ മരിച്ചു

കൊച്ചി: എറണാകുളം കളമശേരിയിൽ മിന്നലേറ്റ് സ്‌ത്രീ മരിച്ചു. കളമശ്ശേരി സ്വദേശി ലൈലയാണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 10.45നായിരുന്നു അപകടം സംഭവിച്ചത്.

വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ലൈലയ്ക്ക് മിന്നലേറ്റത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മുന്നറിയിപ്പുണ്ട്.

ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

മറ്റു ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് ന്നൽകി. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

10 മണിക്കൂറിനുള്ളിൽ നടത്തിയത് 21 സിസേറിയൻ പ്രസവങ്ങൾ; ‘തനിക്കിതൊക്കെ നിസ്സാര’മെന്ന് ഡോക്ടർ; വിവാദം

10 മണിക്കൂറിനുള്ളിൽ നടത്തിയത് 21 സിസേറിയൻ പ്രസവങ്ങൾ; 'തനിക്കിതൊക്കെ നിസ്സാര'മെന്ന് ഡോക്ടർ;...

ഐശ്വര്യ റായിക്ക് പിന്നാലെ അഭിഷേകും

ഐശ്വര്യ റായിക്ക് പിന്നാലെ അഭിഷേകും തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നും വെബ്‌സൈറ്റുകളും യൂട്യൂബ്...

നോക്കുകുത്തിയായി പൊലീസ് കംപ്ലെയിന്റ് അതോറിറ്റി

നോക്കുകുത്തിയായി പൊലീസ് കംപ്ലെയിന്റ് അതോറിറ്റി തിരുവനന്തപുരം : പൊലീസിനെതിരെ ലഭിക്കുന്ന പരാതികളിൽ നടപടി...

രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം മലപ്പുറം: കേരളത്തിൽ രണ്ടു പേര്‍ക്ക്...

ഇത് നാട്ടുകാരുടെ പ്രിയപ്പെട്ടവൻ… 43 വര്‍ഷമായി സര്‍വീസ് നടത്തുന്ന KSRTC ബസ്സിന്‌ ആദരവ് അർപ്പിച്ച് നാട്ടുകാർ

ഇത് നാട്ടുകാരുടെ പ്രിയപ്പെട്ടവൻ… 43 വര്‍ഷമായി സര്‍വീസ് നടത്തുന്ന KSRTC ബസ്സിന്‌...

എസ്.ഡി.പി.ഐ പ്രവർത്തകൻ്റെ ഓർമ ദിവസം കേക്ക് മുറി

എസ്.ഡി.പി.ഐ പ്രവർത്തകൻ്റെ ഓർമ ദിവസം കേക്ക് മുറി കണ്ണൂർ:എസ്.ഡി.പി.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ...

Related Articles

Popular Categories

spot_imgspot_img