മൂന്ന് വർഷം മുൻപ് വിദ്യാർഥി വീസയിൽ യുകെയിലെത്തി ജീവിതം കരുപ്പിടിപ്പിക്കാനൊരുങ്ങവെ മരണത്തിനു കീഴടങ്ങിയ ലിബിന്‍ എം ലിജോയുടെ പൊതുദര്‍ശനം ഇന്ന് നടക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നാലു മണി വരെ ബോസ്റ്റണിലെ സെന്റ് ആന്റണീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോകും.
ദേവാലയത്തിന്റെ വിലാസം
Zion Methodist Church Boston, PE21 8HD, UK
മൂന്ന് വർഷം മുൻപ് വിദ്യാർഥി വീസയിൽ യുകെയിലെത്തിയതായിരുന്നു പാലക്കാട് ആലത്തൂർ സ്വദേശി ലിബിൻ എം. ലിജോ (27). നാട്ടിൽ നിന്ന് ബിസിനസ് ആൻഡ് മാനേജ്മെന്‍റ് പഠനത്തിനായി എത്തിയതായിരുന്നു ലിബിൻ. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ്.
പനിയെ തുടർന്ന് ചികിത്സയിലായിരുന്നു. നോട്ടിങ്ങ്ഹാം ക്വീൻസ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവെയാണ് അന്ത്യം. അപൂര്‍വ രോഗബാധയാണ് ലിബിന്റെ ജീവന്‍ എടുത്തത് എന്നാണ് വിവരം.
സ്റ്റുഡന്റ് വിസയില്‍ രണ്ടു വര്‍ഷം മുന്‍പേ എത്തിയ ലിബിന്‍ അടുത്തിടെയാണ് കെയര്‍ ഹോമില്‍ വര്‍ക്ക് പെര്‍മിറ്റ് സ്വന്തമാക്കി ജോലിക്ക് കയറിയത്.
ബോസ്റ്റണിൽ സെന്‍റ് ആന്‍റണീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഇടവകാംഗമായിരുന്നു. പാലക്കാട് ജില്ലയിലെ ആലത്തൂർ ഇരട്ടക്കുളം മണ്ടുമ്പാൽ ഹൗസിൽ ലിജോ എം. ജോയിയാണ് പിതാവ്. ബെനി ലിജോയാണ് മാതാവ്.
നാട്ടിൽ തേനിടുക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ അംഗങ്ങളാണ് ലിബിന്‍റെ കുടുംബം.