പാചകത്തിന്റെ കാര്യത്തിൽ ഇപ്പോഴും പുതിയ തലമുറ പിന്നിൽ തന്നെയാണ്. വീട്ടിൽ നിന്നും മാറി നിൽക്കുന്ന യുവാക്കളും യുവതികളും പലപ്പോഴും അമ്മയുണ്ടാക്കുന്ന രുചികരമായ ആഹാരങ്ങളുടെ രുചി മനസ്സിൽ ധ്യാനിച്ച് കിട്ടുന്നവ ഭക്ഷണം കഴിക്കാറാണ് പതിവ്. രുചികരവും ആരോഗ്യകരവുമായ ആഹാരം സന്തോഷത്തോടെ കഴിക്കണമെങ്കിൽ അത് സ്വന്തം ഉണ്ടാക്കിത്തന്നെ കഴിക്കണം.നാടൻ വിഭവങ്ങളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് മോര് കറി. ഇതിന്റെ പാചക രീതി എങ്ങനെ എന്ന് പരിചയപ്പെടാം
മോര്- രണ്ട് കപ്പ്
ഉലുവ- ഒരു നുള്ള്
ചെറിയ ഉള്ളി- 3-4 എണ്ണം
തേങ്ങ ചിരകിയത്- ഒരു തേങ്ങയുടെ കാൽഭാഗം
ജീരകം- അര ടീസ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
വെളിച്ചെണ്ണ- 1 ടീസ്പൂൺ
കടുക്- അര ടീസ്പൂൺ
പച്ചമുളക് -1 എണ്ണം
ചുവന്നമുളക്-2-3 എണ്ണം
കറിവേപ്പില- 1 തണ്ട്
ഉപ്പ്- ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ജീരകവും ചിരകിയ തേങ്ങയും മഞ്ഞളും ചേർത്ത് നന്നായി അരച്ചെടുക്കുക
ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് തൈര് ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് ചെറുചൂടിൽ അടുപ്പിൽ വെക്കാം.
ഇളക്കിക്കൊണ്ടിരിക്കുക. തിളക്കാനനുവദിക്കരുത്.
ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക
അതിലേക്ക് കടുക് പൊട്ടിച്ച് , ഉള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക
ഇതിലേക്ക് കറിവേപ്പില, ഉലുവ, ചുവന്നമുളക്, എന്നിവ ചേർത്ത് വീണ്ടും വഴറ്റുക
ഇത് നേരത്തെ തയ്യാറാക്കി വെച്ച മിശ്രിതത്തിലേക്ക് ചേർക്കാം
ഇനി ചോറിനൊപ്പം കൂട്ടികഴിക്കാം
Read Also : ഇനി വീട്ടിലുണ്ടാക്കാം കപ്പലണ്ടി മിഠായി