നൂറും ഇരുന്നൂറുമല്ല; ഇന്ത്യയിലെ ഈ കോടീശ്വരി ഫ്ലാറ്റ് സ്വന്തമാക്കിയത് 639 കോടി രൂപയ്ക്ക്!

മുംബൈ: റിയൽ എസ്റ്റേറ്റ് മേഖലയിൽ പുത്തൻ റെക്കോർഡ് കുറിച്ച് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനമായ യുഎസ്‌വിയുടെ ചെയർപേഴ്‌സൺ ലീന ഗാന്ധി തിവാരി. 639 കോടി രൂപയ്ക്ക് മുംബൈയിൽ രണ്ട് ആഡംബര ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റുകളാണ് ലീന ഗാന്ധി സ്വന്തമാക്കിയത്. ഇന്ത്യയിലെ എല്ലാ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണികളിലെയും ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

മുംബൈയിലെ വർളിയിൽ കടലിന് അഭിമുഖമായി സ്ഥിതി ചെയുന്ന അപ്പാർട്ട്മെന്റിൽ 40 നിലകളുള്ള കെട്ടിടത്തിലെ 32 മുതൽ 35 വരെ നിലകളാണ് ഉള്ളത്. 22,572 ചതുരശ്ര അടിയാണ് ആകെ വലുപ്പം. ചതുരശ്ര അടിക്ക് 2.83 ലക്ഷം രൂപയാണ് വിലയായി ലീന നൽകിയത്.

വിലയ്ക്ക് പുറമേ സ്റ്റാമ്പ് ഡ്യൂട്ടി, നികുതി ഇനത്തിൽ ലീന ഗാന്ധി 63.9 കോടി രൂപ അധികമായി നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. അതായത് ആകെ വില്പന മൂല്യം 703 കോടി രൂപയാണ്. മാർക്കറ്റ് വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം മെയ് 28നാണ് കരാർ രജിസ്റ്റർ ചെയ്തത്.

ഫോർബ്സിന്റെ റിപ്പോർട്ടുകൾ പ്രകാരം 32,500 കോടി രൂപയാണ് ലീന ഗാന്ധി തിവാരിയുടെ മൊത്തം ആസ്തി. നിലവിൽ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീകളിൽ മുൻനിരയിലാണ് ലീന ഗാന്ധിയും.

നിരവധി ആകർഷണങ്ങളുള്ള അപ്പാർട്ട്മെന്റിലിരുന്ന് അറബി കടലിന്റെയും ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിൻ്റെയും അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാം. ആഡംബരവും പ്രവർത്തനക്ഷമതയും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ടാണ് നമൻ സാനയിലെ അപ്പാർട്ട്മെന്റുകളുടെ നിർമ്മാണം പൂർത്തിയായിരിക്കുന്നത്.

6500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള തുറന്ന ലേഔട്ടുകളുള്ള 22 എക്സ്ക്ലൂസീവ് ഫ്ലാറ്റുകൾ ഉൾപ്പെടുന്നുണ്ട്. മുംബൈയിലെ അൾട്രാ പ്രീമിയം പ്രോപ്പർട്ടി സെഗ്‌മെന്റിന്റെ ഭാഗം കൂടിയാണ് ഈ ടവർ.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഭിന്നശേഷി സൗഹൃദമാകാൻ...

പി.പി.ഹൈദർ ഹാജി അന്തരിച്ചു

പി.പി.ഹൈദർ ഹാജി അന്തരിച്ചു ദോ​ഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ...

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ...

ജെഎസ്കെ സിനിമ റിവ്യൂ

ജെഎസ്കെ സിനിമ റിവ്യൂ പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി...

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്...

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു ചേർത്തല: വയലാറിൽ മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു....

Related Articles

Popular Categories

spot_imgspot_img