ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നതും ഗാർഹിക പീഡനമെന്ന് കോടതി; പ്രതിമാസം 30,000 രൂപ ജീവനാംശം നൽകണം

ന്യൂഡൽഹി: ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നതും ഗാർഹിക പീഡനമാണെന്ന് ഡൽഹി ഹൈക്കോടതി.Leaving his wife and children and living with another woman is also domestic violence, the Delhi High Court said

ജോലി ചെയ്യാനുള്ള ശാരീരിക ക്ഷമതയുണ്ടെന്ന് കരുതി ഭാര്യ ജീവനാംശത്തിന് അർഹയല്ലെന്ന വാദം തെറ്റാണെന്നും കോടതി പറഞ്ഞു.

ഭാര്യക്ക് ജീവനാംശം നൽകണമെന്ന കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഭർത്താവിന്റെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.

ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്ന ഭർത്താവ് ഭാര്യയ്‌ക്ക് പ്രതിമാസം 30,000 രൂപ ജീവനാംശം നൽകാനും പരിക്കേൽപ്പിച്ചതിന് ചികിത്സയ്‌ക്കായി 5 ലക്ഷം രൂപ നൽകാനും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു.

കോടതിയിലെ കേസ് നടത്തിപ്പിനായി 30,000 രൂപ ഉൾപ്പെടെ 3 ലക്ഷം രൂപ നഷ്ടപരിഹാരമായും നൽകണം. ഇതിനെതിരെയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

1998-ലാണ് ഇരുവരും വിവാഹിതരായത്. ഭർത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി ഭാര്യ അവകാശപ്പെട്ടു.

2010-ൽ, അയാൾ വിവാഹേതരബന്ധത്തിലേർപ്പെട്ടിരുന്ന മറ്റൊരു സ്ത്രീയെ അവരുടെ വീട്ടിലേക്ക് കൊണ്ടുവന്നുവെന്നും തുടർന്ന് ഇവർക്കൊപ്പം മാറിത്താമസിക്കാൻ തുടങ്ങിയെന്നും ഭാര്യ പറഞ്ഞു.

ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ താമസിക്കുന്നത് സഹിക്കാനാവാതെയാണ് ഭാര്യക്ക് ഭർതൃവീട് ഉപേക്ഷിക്കേണ്ടി വന്നതെന്ന് കോടതി വിലയിരുത്തി.

കുടുംബം നോക്കാനും കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാനും ഭർത്താവിനെയും മാതാപിതാക്കളെയും പരിപാലിക്കാനും ജോലി ഉപേക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം സ്ത്രീകളുമെന്ന് നിരീക്ഷിച്ച കോടതി പരാതിക്കാരി ഗാർഹികപീഡനത്തിന്റെ ഇരയാണെന്നും വിലയിരുത്തി.

ഹർജിക്കാരന്റെ സാമ്പത്തിക വരുമാന സ്രോതസുകൾ പരിശോധിച്ച കോടതി പ്രതിമാസം 30,000 രൂപ ജീവനാംശം നൽകാനുള്ള സാമ്പത്തികസ്ഥിതി ഭർത്താവിനുണ്ടെന്ന് നിരീക്ഷിച്ച ഹർജി തള്ളി.

spot_imgspot_img
spot_imgspot_img

Latest news

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

Other news

പ്രതീക്ഷകൾ തകിടം മറിച്ച് സ്വർണം; കുതിപ്പ് മുക്കാൽ ലക്ഷത്തിലേക്കോ?

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധനവ്. പവന് 560 രൂപയാണ്...

യു.കെ.യിൽ 45 കാരി കുത്തേറ്റു മരിച്ചു: പോലീസ് പറയുന്നത്…

വടക്കൻ ലണ്ടനിൽ അക്രമികളുടെ കുത്തേറ്റ 45 കാരി മരിച്ചു. എൻഫീൽഡിലെ എയ്‌ലി...

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; ഇടിമിന്നലും ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

ധരിച്ചിരുന്ന സ്വര്‍ണത്തിന് ഡ്യൂട്ടി അടക്കണമെന്ന്; ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണാഭരണങ്ങള്‍ വലിച്ചെറിഞ്ഞ് മദ്ധ്യവയസ്‌കയുടെ പരാക്രമം

ശംഖുംമുഖം: ധരിച്ചിരുന്നസ്വര്‍ണത്തിന് ഡ്യൂട്ടി തീരുവ അടയ്ക്കാന്‍ ആവശ്യപ്പെട്ട എയര്‍കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ...

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ; കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങൾ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന്...

കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവം; സംഘാടകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കോതമംഗലം അടിവാറ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ...

Related Articles

Popular Categories

spot_imgspot_img