ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി 1900 രൂപ പണമടച്ച് വസ്ത്രം ഓർഡർ നൽകിയ യുവതിക്ക് നഷ്ടമായത് 32,246 രൂപ. മലപ്പുറം മേലാറ്റൂരിൽ ആണ് സംഭവം. മേലാറ്റൂർ ചോലക്കുളം സ്വദേശിനിയാണ് കഴിഞ്ഞദിവസം മേലാറ്റൂർ പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ ഫേസ്ബുക്ക് പേജിൽ വന്ന പരസ്യത്തിന്റെ ലിങ്കിലൂടെ വെബ്സൈറ്റിൽ കയറി ഇവർ ഒരു വസ്ത്രം ഓർഡർ ചെയ്തു. 1900 രൂപ പണമടച്ചാണ് ഇഷ്ടപ്പെട്ട വസ്ത്രം ഓർഡർ ചെയ്തത്. എന്നാൽ ആ പണമടക്കം 32,246 രൂപ നഷ്ടപ്പെട്ടതായാണ് പരാതി.
ഫേസ്ബുക്കിൽ കണ്ട ലിങ്കി വഴ് വസ്ത്രം ഓർഡർ ചെയ്തെങ്കിലും ദിവസങ്ങളായിട്ടും ഡ്രസ് എത്തിയില്ല. ഡെലിവറി ഡേറ്റ് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം യുവതി വെബ്സൈറ്റിൽ കണ്ട കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചെങ്കിലും ഓർഡർ ചെയ്ത സാധനം അയച്ചുതരാൻ സാധിക്കില്ലെന്നും പണം തിരികെ തരാമെന്നും അറിയിച്ചു. ഇതിനു വേണ്ടി എന്ന് വിശ്വസിപ്പിച്ച്
ഇവർ അയച്ചുനൽകിയ ലിങ്കിൽ കയറിയ യുവതി ഓൺലൈൻ കമ്പനി പറഞ്ഞതു പ്രകാരം പേര്, അഡ്രസ്, ഒ.ടി.പി എന്നിവ അയച്ചുകൊടുത്തതോടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പലതവണകളിലായി 30,346 രൂപയടക്കം 32,246 രൂപ നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് യുവതി താൻ പറ്റിക്കപ്പെട്ടന്ന് തിരിച്ചറിഞ്ഞത്. പെര്ഫതിയിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.