web analytics

കിലിയന്‍ എംബാപ്പെയെ റാഞ്ചി റയല്‍ മാഡ്രിഡ്; കരാര്‍ അഞ്ച് വര്‍ഷത്തേക്ക്

മഡ്രിഡ്:ലോക ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയ താരങ്ങളില്‍ ഒരാളായ കിലിയന്‍ എംബാപ്പെക്ക് വേണ്ടി പണം വാരിയെറിഞ്ഞ് റയല്‍ മാഡ്രിഡ്. അഞ്ചു വര്‍ഷത്തേക്ക് 15 മില്യണ്‍ യൂറോ നല്‍കി സ്പാനിഷ് വമ്പന്‍മാര്‍ 25കാരനെ സ്വന്തം പാളയത്തിലെത്തിച്ചു. റയല്‍ മാഡ്രിഡില്‍ പ്രവേശനം സ്വീകരിച്ച വിവരം അദ്ദേഹം ഔദ്യോഗികമായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു. അഞ്ചുവർഷത്തെ കരാറിൽ താരം ഒപ്പിട്ടു. ‘സ്വപ്നസാഫല്യം’ എന്നാണ് പങ്കുവച്ച പോസ്റ്റിൽ അടിക്കുറുപ്പായി അദ്ദേഹം എഴുതിയത്.

 

ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് 25കാരനുമായി റയൽ കരാറിലെത്തിയത്. ഞായറാഴ്ച കരാർ നടപടികൾ പൂർത്തിയായിരുന്നു. അടുത്ത അഞ്ചു സീസണുകളിൽ തങ്ങൾക്കായി സൂപ്പർതാരം പന്തുതട്ടുമെന്ന് റയൽ ഒഫീഷ്യൽ പേജിലൂടെ എക്സിൽ കുറിച്ചു.എംബാപ്പെയുമായി കരാറിലെത്തിയെന്നും റയല്‍ മാഡ്രിഡ് പ്രഖ്യാപിച്ചു. അടുത്ത അഞ്ചു വര്‍ഷം സൂപ്പര്‍ താരം കൂടെയുണ്ടാവുമെന്നും യൂറോപ്യന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാര്‍ അറിയിച്ചു

എംബാപ്പെയുടെ മികച്ച കളിമുഹൂർത്തങ്ങളെ കോർത്തിണക്കിയുള്ള നാല് മിനിറ്റോളമുള്ള ഒരു വിഡിയോ എക്സിൽ പങ്കുവെച്ചാണ് താരത്തെ സ്വാഗതം ചെയ്തത്. എന്നാൽ, പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നില്ലെങ്കിലും എക്കാലത്തെയും മികച്ച തുകക്കായിരിക്കും സൂപ്പർ താരത്തെ ടീമിലെത്തിക്കുക എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ഒരു സ്വപ്നം യാഥാർഥ്യമായി’ എന്ന മുഖവുരയോടെ പഴയ ചിത്രങ്ങൾ പങ്കുവെച്ച് എംബാപ്പെയും റയലിൽ ചേർന്നത് പ്രഖ്യാപിച്ചു. ‘‘എന്റെ സ്വപ്ന ക്ലബിൽ ചേരുന്നതിൽ വളരെ സന്തോഷവും അഭിമാനവുമുണ്ട്. ഞാനിപ്പോൾ എത്രമാത്രം ആവേശഭരിതനാണെന്ന് ആർക്കും മനസ്സിലാകുന്നില്ല.എംബാപ്പെ പിഎസ്ജിക്ക് വേണ്ടി 308 മത്സരങ്ങളില്‍ നിന്ന് 256 ഗോളുകള്‍ നേടിയിട്ടുണ്ട്. പിഎസ്ജിയുടെ റെക്കോഡ് ഗോള്‍ സ്‌കോററാണ്. 15ാമത് ചാമ്പ്യന്‍സ് ലീഗ് കിരീടവും ലാലിഗ ചാമ്പ്യന്‍ പട്ടവും നേടി റയല്‍ മാഡ്രിഡ് രണ്ടു ദിവസം മുമ്പാണ് ഇരട്ട കിരീട വിജയം ആഘോഷിച്ചത്. കാര്‍ലോ ആന്‍സലോട്ടിയുടെ സംഘത്തിന് വിലമതിക്കാനാവാത്ത മുതല്‍ക്കൂട്ടായിരിക്കും 2018 ലോകകപ്പ് നേടിയ ടീമില്‍ അംഗമായ എംബാപ്പെ.

മഡ്രിഡിസ്റ്റാസേ, നിങ്ങളെ കാണാൻ ഇനിയും കാത്തിരിക്കാനാവില്ല. അവിശ്വസനീയമായ പിന്തുണക്ക് നന്ദി. ഹലാ മാഡ്രിഡ്!’ -താരം എക്സിൽ കുറിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിലായിരുന്നപ്പോൾ അദ്ദേഹത്തിനൊപ്പം നിന്ന് എടുത്ത ചിത്രമടക്കം എംബാപ്പെ പോസ്റ്റ് ചെയ്തിട്ടുണ്ട്.കുട്ടിക്കാലത്ത് റയല്‍ മാഡ്രിഡ് കിറ്റ് ധരിച്ച് നില്‍ക്കുന്ന തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്ത്് പുതിയ നീക്കത്തില്‍ എംബാപ്പെ സന്തോഷം പ്രകടിപ്പിച്ചത്. ‘ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായി. എന്റെ സ്വപ്‌ന ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ ചേരുന്നതില്‍ വളരെ സന്തോഷവും അഭിമാനവുമുണ്ട്. ഞാനിപ്പോള്‍ എത്രമാത്രം ആവേശഭരിതനാണെന്ന് ആര്‍ക്കുമറിയില്ല. മാഡ്രിഡിസ്റ്റേ, നിങ്ങളെ കാണാന്‍ കാത്തിരിക്കാന്‍ വയ്യ, നിങ്ങളുടെ അവിശ്വസനീയമായ പിന്തുണയ്ക്ക് നന്ദി. ഹലാ മാഡ്രിഡ്!’- എംബാപ്പെ എക്‌സില്‍ കുറിച്ചു.

 

Read Also:മൂന്നു ചക്രവാതച്ചുഴികൾ; ഇന്ന് മഴ കനക്കും; മൂന്നു ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

പുറവും, തുടയും അടികൊണ്ട് ചുവന്നു

പുറവും, തുടയും അടികൊണ്ട് ചുവന്നു മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

നേപ്പാളിൽ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം

നേപ്പാളിൽ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം ന്യൂഡൽഹി: നേപ്പാളിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടെ തീപിടിച്ച ഹോട്ടലിൽ...

നവരാത്രി സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

നവരാത്രി സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച് ദക്ഷിണേന്ത്യൻ ന​ഗരങ്ങളിലെ മലയാളികൾക്ക്...

കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി

കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി തിരുവനന്തപുരം: ചിറയിന്‍കീഴിൽ കോളജ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി....

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

Related Articles

Popular Categories

spot_imgspot_img