web analytics

രാവിലെ കൂട് തുറന്നപ്പോൾകണ്ടത് കോഴിക്കുപകരം പെരുമ്പാമ്പിനെ;”പാമ്പിൻറെ ഉടമ സർക്കാരാണ്”, പെരുമ്പാമ്പ് വിഴുങ്ങിയ കോഴികൾ എന്റേതും എന്ന് പറഞ്ഞ് നിയമപോരാട്ടത്തിനിറങ്ങിയ ജോർജിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

കാസർകോട്: പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നിയമപോരാട്ടത്തിലൂടെ നഷ്ടപരിഹാരം നേടി കെ വി ജോർജ്ജ് കടവൻ. മാലോം വില്ലേജിൽ കൊന്നക്കാടിനടുത്ത് വട്ടക്കയത്ത് ജോർജ്ജിന് നാലു കോഴികൾക്ക് 2000 രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. പാമ്പ് സർക്കരിന്റേതാണെങ്കിൽ കോഴി എന്റേതാണ്. നഷ്ടപരിഹാരം കിട്ടിയേതീരൂ എന്ന് മന്ത്രിയുടെ മുന്നിൽ പറഞ്ഞിട്ടും ഒരു വർഷം കഴിഞ്ഞാണ് ജോർജ്ജിന് നാലു കോഴിക്കെങ്കിലും നഷ്ടപരിഹാരം കിട്ടുന്നത്.KV George Kadavan won compensation through legal battle

മാലോം വില്ലേജിൽ കൊന്നക്കാടിനടുത്ത് വട്ടക്കയത്ത് റോഡുവക്കിലാണ് ജോർജിന്റെ വീട്. വീട്ടുമുറ്റത്ത് കോഴിക്കൂട്. 2022 ജൂണിലാണ് സംഭവം. ഓരോദിവസവും കൂട്ടിൽ കോഴിയുടെ എണ്ണം കുറഞ്ഞുവന്നു. ഒരുദിവസം രാവിലെ കൂട് തുറന്നപ്പോൾകണ്ടത് കോഴിക്കുപകരം പെരുമ്പാമ്പിനെ. വിവരമറിഞ്ഞത്തെിയ വനപാലകർ പാമ്പിനെ പിടിച്ചുകൊണ്ടുപോയി വനത്തിൽവിട്ടു.

ജോർജിന്റെ കൂട് കാലിയായി. നഷ്ടം 10,000 രൂപയെന്ന് വനംവകുപ്പധികൃതർ കണക്കാക്കി. അപേക്ഷിച്ചാൽ തുക ലഭിക്കുമെന്ന ഉറപ്പുംനൽകി. താഴേത്തട്ട് മുതൽ ജോർജ് പരാതിനൽകി. ഫലംകണ്ടില്ല. വനംവകുപ്പ് സെക്രട്ടറിയുടെ മുമ്പിൽവരെ അപേക്ഷയെത്തി. നടപടിവന്നില്ല. 2023 ജൂൺ ഒന്നിന് വെള്ളരിക്കുണ്ടിൽ അന്നു മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ നടന്ന അദാലത്തിലേക്ക് ജോർജ് പരാതിക്കെട്ടുമായെത്തി. പ്രതിഷേധസ്വരത്തിൽ പറഞ്ഞു. ‘പാമ്പ് സർക്കരിന്റേതാണെങ്കിൽ കോഴി എന്റേതാണ്. നഷ്ടപരിഹാരം കിട്ടിയേതീരൂ’. പരിശോധിച്ച് വേണ്ടത് ചെയ്യുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്.

നടപടി വൈകിയപ്പോൾ ജോർജ് പരാതി തുടർന്നു. വനംവകുപ്പധികൃതരെ വിടാതെ പിന്തുടർന്നു. പ്രശ്നം മനുഷ്യാവകാശകമ്മിഷന്റെ മുമ്പിലെത്തിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം ജില്ലാവനം ഓഫീസിൽനിന്നും തുക അനുവദിച്ച് അറിയിപ്പെത്തിയത്. ഇത്രയെങ്കിലും കിട്ടിയതിൽ സന്തോഷമെന്ന് ജോർജ് പറയുന്നു.

‘നിരന്തരം പരാതിപ്പെട്ട് അധികൃതരുടെ സ്വൈര്യം കെടുത്തിയാലെ അർഹതപ്പെട്ടത് ലഭിക്കൂവെന്ന അവസ്ഥമാറണം.’ -ജോർജ് പറയുന്നു. പെരുമ്പാമ്പ് കയറിയ കോഴിക്കൂട് 40,000 രൂപമുടക്കി പുതുക്കിനിർമിച്ച് ജോർജ് കോഴിവളർത്തൽ തുടരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

‘അടിച്ച് പണിക്കുറ്റം തീർക്കും’; പുറത്തുവന്ന ശബ്ദരേഖ ശോഭാ സുരേന്ദ്രന്റേതോ? ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി

'അടിച്ച് പണിക്കുറ്റം തീർക്കും'; പുറത്തുവന്ന ശബ്ദരേഖ ശോഭാ സുരേന്ദ്രന്റേതോ? ബിജെപി വനിതാ...

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം വിവാദത്തിൽ: ഫർമാൻ ഖാനെതിരെ പോക്സോ കേസ്; സിപിഎം നേതാക്കളും കുരുക്കിലേക്ക്?

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ കുംഭമേള വൈറൽ താരത്തിന്റെ വിവാഹം ഇപ്പോൾ...

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ!

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ! ഇന്ന് ചിലർക്കു...

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ യുവതി ആത്മഹത്യ ചെയ്തു

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ...

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര...

Related Articles

Popular Categories

spot_imgspot_img