കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റുകളുടെ സ്റ്റോപ്പുകൾ പുനഃക്രമീകരിച്ചു. സമയനഷ്ടം ഒഴിവാക്കാൻ വേണ്ടിയാണ് പുതിയ തീരുമാനം. ദേശീയപാതവഴിയും എം.സി റോഡ് വഴിയും പോകുന്ന ബസുകളിലാണ് ആദ്യപടിയായി മാറ്റംവരുത്തുക. എൽ.എസ് 1, എൽ.എസ് 2 എന്നിങ്ങനെ മഞ്ഞ, പച്ച നിറത്തിലെ ബോർഡുകൾ ബസുകളിൽ പതിക്കും. ഇവ ഏതൊക്കെ ഡിപ്പോയിൽ കയറുമെന്നുള്ള സൂചനാ ബോർഡുകളും ഈ ബസ്സുകളിൽ പ്രദർശിപ്പിക്കും.(KSRTC to reschedule Superfast bus stops)
ഡിപ്പോയിൽ കയറാത്ത ബസുകൾക്ക് സമീപത്തെ പ്രധാന റോഡിൽ സ്റ്റോപ്പുണ്ടാകും. പിന്നാലെ വരുന്ന രണ്ടാം ബാച്ചിലെ ബസ് ഡിപ്പോയിൽ കയറുമെന്നതിനാൽ അവിടെ നിൽക്കുന്ന യാത്രക്കാർക്കു ബുദ്ധിമുട്ടാണ്ടാകില്ല. എന്നാൽ സുരക്ഷ കണക്കിലെടുത്ത് രാത്രി എല്ലാ ബസുകളും ഡിപ്പോകളിൽ കയറും.
ഒരേ റൂട്ടിൽ ഓടുന്ന ബസുകളെ രണ്ടായി തിരിച്ച് സർവീസ് നടത്തും. ഇവയിൽ ആദ്യബാച്ചിലെ ബസുകൾ പ്രധാന റോഡിൽ നിന്ന് അകലെയുള്ള ഡിപ്പോകൾ ഒഴിവാക്കും. പിന്നാലെ വരുന്ന ബസ് ഈ ഡിപ്പോയിൽ കയറും. പ്രധാന റോഡുകളിൽ നിന്ന് ഉള്ളിലുള്ള ഡിപ്പോകളിൽ ബസുകൾ കയറുന്നതുവഴിയുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് വേണ്ടിയാണു പുതിയ പരിഷ്കാരം.`ഇരു ബാച്ചിലെയും ബസുകൾ ഒന്നിടവിട്ടാകും സർവീസ് നടത്തുക. ഇതുമൂലം ഡിപ്പോയിൽ നിൽക്കുന്ന ആളുകൾക്ക് ബസ് നഷ്ടമാകില്ല.
Read also: ഇനി ടിക്കറ്റിനു പകരം സ്മാർട്ട് കാർഡുകൾ; കെ.എസ്.ആർ.ടി.സി ടിക്കറ്റ് സംവിധാനം സ്മാർട്ടാകുന്നു