web analytics

മാലിന്യസംസ്കരണത്തിനും മലിനജലശുദ്ധീകരണത്തിനും പ്ലാന്റുകൾ, മാലിന്യപ്പെട്ടികൾ, ഇ.ടി.പി.കൾ…. കെ.എസ്.ആർ.ടി.സി. ഡിപ്പോകളും ബസുകളും മാലിന്യമുക്തമാകുന്നു

കെ.എസ്.ആർ.ടി.സി. ഡിപ്പോകളും ബസുകളും മാലിന്യമുക്തമാക്കാൻ തയ്യാറെടുക്കുന്നു. ഡിപ്പോകളിൽ മാലിന്യ സംസ്കരണത്തിനും മലിനജലശുദ്ധീകരണത്തിനും പ്ലാന്റുകൾ സ്ഥാപിക്കാനാണ് പദ്ധതി. ‘മാലിന്യമുക്തം നവകേരളം’ എന്ന പരിപാടിയുടെ ഭാഗമായി ഈ നടപടികൾ സ്വീകരിക്കുകയാണ്. KSRTC depots and buses become garbage-free

മന്ത്രിമാരായ എം.ബി. രാജേഷിന്റെയും കെ.ബി. ഗണേഷ് കുമാറിന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. കെ.എസ്.ആർ.ടി.സി. ബസുകളിൽ മാലിന്യം വലിച്ചെറിയാതിരിക്കാൻ പെട്ടികൾ സ്ഥാപിക്കും. ‘മാലിന്യം വലിച്ചെറിയരുത്’ എന്ന ബോർഡുകളും സ്ഥാപിക്കും.

ഡിപ്പോകളിലും മാലിന്യപ്പെട്ടികളും മാലിന്യസംസ്കരണ സംവിധാനങ്ങളും ഒരുക്കും. തദ്ദേശസ്വയംഭരണവകുപ്പിന്റെ സഹായവും ഉപയോഗപ്പെടുത്തും. തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന ഡിപ്പോകളിൽ ഇ.ടി.പി.കൾ (എഫ്ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്) തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

മൊബൈൽ ഇ.ടി.പി.യുടെ ലഭ്യതയും പരിശോധിക്കാനാണ് മന്ത്രിമാർ നിർദ്ദേശിച്ചിരിക്കുന്നത്. വാഹനങ്ങൾ കഴുകുന്ന വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള സാധ്യതയും പരിശോധിക്കേണ്ടതായും യോഗത്തിൽ ചർച്ചയായി. ഡിപ്പോകളിലെ ശൗചാലയങ്ങളുടെ സ്ഥിതിയും യോഗത്തിൽ പരിഗണിക്കപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്…44-ാം വിവാഹ വാർഷികത്തിൽ കൈതപ്രത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്…44-ാം വിവാഹ വാർഷികത്തിൽ കൈതപ്രത്തിന്റെ...

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങി; കാമുകനൊപ്പം ഒളിച്ചോട്ടം; വിവരമറിഞ്ഞ ഭർത്താവും ബ്രോക്കറും ചെയ്തത്… യുവതി അറസ്റ്റിലായി !

യുവതി കാമുകനൊപ്പം ഒളിച്ചോടി; ഭർത്താവ് ആത്മഹത്യ ചെയ്തു കർണാടകയിലെ ദാവൻഗെരെ ജില്ലയിൽ നിന്നുള്ള...

കൂട്ടിന് ആരുമില്ല, ഒടുവിൽ മരണത്തിലും ഒന്നിക്കാൻ തീരുമാനം; തൃശൂരിൽ കീടനാശിനി കഴിച്ച് 3 സഹോദരിമാർ, ഒരാൾ മരിച്ചു, രണ്ടുപേർ ഗുരുതാരാവസ്ഥയിൽ

തൃശൂരിൽ കീടനാശിനി കഴിച്ച് 3 സഹോദരിമാർ, ഒരാൾ മരിച്ചു തൃശൂർ ജില്ലയിലെ ചെറുതുരുത്തിക്കടുത്ത്...

Related Articles

Popular Categories

spot_imgspot_img