വിമാനത്തിന് സമാന ആഡംബരവുമായി കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്; തിരുവനന്തപുരം–എറണാകുളം സർവീസ് ഉടൻ
തിരുവനന്തപുരം: വിമാന ബിസിനസ് ക്ലാസിന് സമാനമായ ആഡംബര സൗകര്യങ്ങളോടെ കെ.എസ്.ആർ.ടി.സി പുതിയ ബിസിനസ് ക്ലാസ് ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. ആദ്യ ബസ് ബംഗളൂരുവിൽ നിന്ന് പാപ്പനംകോട് സെൻട്രൽ വർക്ക്‌ഷോപ്പിൽ എത്തിച്ചിരിക്കുന്നു. ഏകദേശം രണ്ട് കോടി രൂപയാണ് ബസിന്റെ വില.
തിരുവനന്തപുരം–എറണാകുളം റൂട്ടിലാണ് സർവീസ് ആരംഭിക്കുന്നത്. കണ്ടക്ടറിന് പകരം ബസ് ഹോസ്റ്റസിനെ നിയോഗിക്കുന്നതാണ് പ്രത്യേകത. യാത്രക്കാരുടെ സൗകര്യങ്ങൾ മുൻനിർത്തിയാണ് ഈ തീരുമാനം.
ബസിൽ പാൻട്രി, ടോയ്ലറ്റ്, സുഖകരമായ ഇരിപ്പിടങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, യാത്രയ്ക്കിടെ പുറത്തുനിന്ന് ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനവും ഉണ്ടായിരിക്കും.
ദേശീയപാത വികസനം പൂർത്തിയായാൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏകദേശം മൂന്നര മണിക്കൂറിൽ യാത്ര പൂർത്തിയാക്കാനാകും. കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലായിരിക്കും ഇടയ്ക്കുള്ള സ്റ്റോപ്പുകൾ.
ഇതുകൂടാതെ, സമാന സൗകര്യങ്ങളുള്ള മറ്റൊരു ബിസിനസ് ക്ലാസ് ബസും കെ.എസ്.ആർ.ടി.സി ഉടൻ സ്വന്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
English Summary
KSRTC is set to launch a luxury business-class bus service with airline-like amenities between Thiruvananthapuram and Ernakulam. The bus includes features such as a pantry, toilet, and onboard hostess service. Travel time is expected to be around 3.5 hours once highway development is completed.
KSRTC, Kerala Transport, Business Class Bus, Kerala News, Transport News, Luxury Bus, Travel News









