web analytics

ഇന്‍ഷുറന്‍സോ, കെഎസ്ആര്‍ടിസിക്കോ; കൂടുതല്‍ ബസുകള്‍ക്കും ഇല്ല; ജില്ല തിരിച്ചുള്ള കണക്കുകൾ

ഇന്‍ഷുറന്‍സോ, കെഎസ്ആര്‍ടിസിക്കോ; കൂടുതല്‍ ബസുകള്‍ക്കും ഇല്ല; ജില്ല തിരിച്ചുള്ള കണക്കുകൾ

സാധാരണക്കാരൻ്റെ വാഹനമായ കെഎസ്ആർടിസി ബസുകളിൽ മിക്കവയും ഇൻഷ്വറൻസില്ലാതെയാണ് ഓടുന്നത്. ജില്ലാ അടിസ്ഥാനത്തിലുള്ള രേഖകൾ പ്രകാരം നിലവിൽ 5565 ബസുകളാണ് സർവീസ് നടത്തുന്നത്.

ഇതിൽ 3140 ബസുകൾക്ക് ഇൻഷ്വറൻസില്ല, 2425 ബസുകൾ മാത്രമാണ് ഇൻഷ്വർ ചെയ്തിട്ടുള്ളത്. ഇൻഷ്വറൻസില്ലാത്ത ബസുകൾ അപകടമുണ്ടാക്കിയാൽ കോർപ്പറേഷൻ നേരിട്ടാണ് നഷ്ടപരിഹാരം നൽകുന്നത്.

ഇതുമൂലം കെഎസ്ആർടിസി വീണ്ടും സാമ്പത്തിക പരാധീനതയിലേക്ക് നീങ്ങുകയാണ്.

ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഏറ്റവും കൂടുതൽ ബസുകൾ ഓടിക്കുന്നത് തിരുവനന്തപുരം നഗരത്തിലും ജില്ലയിലുമായിട്ടാണ്. ഇവിടെ ഓടുന്ന 1466 ബസുകളിൽ 880 എണ്ണത്തിന്നും യാതൊരു വിധ ഇൻഷ്വറൻസുമില്ല.

ഇതേ നിലവാരത്തിലാണ് കൊല്ലം എറണാകുളം ജില്ലകളിലെ ബസുകളുടെ അവസ്ഥ. കൊല്ലത്തെ 623 ബസുകളിൽ 378 എണ്ണത്തിനും എറണാകുളത്തെ 531 വണ്ടികളിൽ 299 എണ്ണത്തിനും ഇൻഷ്വറൻസില്ല.

യാത്രക്കാർക്ക് ഈശ്വരൻ മാത്രം തുണ എന്നു പറയാം. ദോഷം പറയരുതല്ലോ , കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ഒട്ടുമിക്ക ഫാസ്റ്റ് പാസഞ്ചർ , സൂപ്പർ ക്ലാസ് ബസുകളൊക്കെ ഇൻഷ്വറൻസ് കവറേജുള്ളതാണ്. 476 സ്വിഫ്റ്റ് ബസുകൾക്ക് ഇൻഷ്വറൻസുണ്ട്.

കെഎസ്ആർടിസി നടത്തുന്ന ബസികളിൽ ഭൂരിഭാഗത്തിനും ഇൻഷുറൻസ് പുതുക്കിയിട്ടില്ലെന്നതാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് സർവീസിലുള്ള 5565 ബസുകളിൽ 3140 ബസുകൾക്കും ഇൻഷുറൻസില്ല.

വെറും 2425 ബസുകൾക്കാണ് ഇൻഷുറൻസ് നിലവിലുള്ളത്.

ഇൻഷുറൻസില്ലാത്ത ബസുകൾക്ക് അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകേണ്ടി വരുന്നത് കോർപ്പറേഷനാണ്. ഇതിനാൽ സാമ്പത്തിക സമ്മർദ്ദം വീണ്ടും ഉയരുകയാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ള തിരുവനന്തപുരം ജില്ലയിൽ ഓടുന്ന 1466 ബസുകളിൽ 880 എണ്ണത്തിനും ഇൻഷുറൻസില്ല. കൊല്ലത്ത് 623 ബസുകളിൽ 378 എണ്ണത്തിനും, എറണാകുളത്ത് 531 ബസുകളിൽ 299 എണ്ണത്തിനും ഇൻഷുറൻസ് പുതുക്കിയിട്ടില്ല.

എന്നാൽ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ക്ലാസ് തുടങ്ങിയ ഉയർന്ന സർവീസുകൾക്കും സ്വിഫ്റ്റ് fleet-ലുള്ള 476 ബസുകൾക്കും ഇൻഷുറൻസ് ലഭ്യമാണെന്നത് ചെറിയ ആശ്വാസം നൽകുന്നു.

മോട്ടര്‍ വാഹന നിയമത്തിലെ വകുപ്പ് 146(3)സി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷാ നിബന്ധനകളില്‍ ഇളവു നല്‍കിയിട്ടുണ്ട്.

ഇതാണ് ഇന്‍ഷുറന്‍സ് ഇല്ലാതെ ബസുകള്‍ ഓടിക്കുന്നതിന് കെഎസ്ആര്‍ടിസിയും മോട്ടര്‍വാഹന വകുപ്പും പറയുന്ന ന്യായം. അതേസമയം, ഇന്‍ഷുറന്‍സ് ഇല്ലാത്ത മറ്റു വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ കര്‍ശന നടപടിയാണ് മോട്ടര്‍ വാഹന വകുപ്പ് സ്വീകരിക്കുന്നത്.

നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആര്‍ടിഒ, സബ് ആര്‍ടിഒ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു ഒക്‌ടോബറില്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

1988ലെ മോട്ടര്‍ വാഹന നിയമം വകുപ്പ് 146, 196 എന്നിവ പ്രകാരവും കെഎംവിആര്‍ 391 എ പ്രകാരവും ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്.

മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റമാണിത്.

അപകടത്തിൽപ്പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ അതത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ അറിയിച്ച് ആ കുറ്റത്തിനുള്ള ചാര്‍ജ് കൂടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കണമെന്ന് ഗതാഗത കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു.

ഇതിനായി രേഖാമൂലം തന്നെ ആര്‍ടിഒ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. അപകടത്തിൽപ്പെടുന്ന ഇൻഷുറൻസ് ഇല്ലാത്ത വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശവും നിലവിലുണ്ട്.

✅ ENGLISH SUMMARY

A majority of KSRTC buses in Kerala are operating without valid insurance coverage. Out of 5,565 buses currently in service, 3,140 do not have insurance, forcing the corporation to bear compensation costs directly during accidents. This continues to push KSRTC deeper into financial strain.

Thiruvananthapuram district has the highest number of uninsured buses (880 out of 1,466), followed by Kollam (378 out of 623) and Ernakulam (299 out of 531).
However, most Fast Passenger, Super Class services, and 476 Swift buses are fully insured.

ksrtc-buses-without-insurance-kerala

KSRTC, Kerala Transport, Bus Insurance, Public Transport, Kerala News, Road Safety, Transport Crisis

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത്

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത് തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള...

കുളിക്കുന്നതിനിടയിൽ മുങ്ങിതാഴ്ന്ന വിനോദ സഞ്ചാരിയെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി

കുളിക്കുന്നതിനിടയിൽ മുങ്ങിതാഴ്ന്ന വിനോദ സഞ്ചാരിയെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി കോവളം കടലിൽ ശക്തമായ അടിയൊഴുക്കുണ്ടാകുന്ന...

ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് മരണം

ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് മരണം ബംഗളൂരു:...

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക ബാധ്യതയെന്നു സൂചന

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക ബാധ്യതയെന്നു...

ദാസേട്ടൻ്റെയും ജയവിജയൻമാരുടേയും പാട്ടുകൾ മാത്രമല്ല, ശബരീശ സന്നിധിയിൽ ഇനി എല്ലാ ഗായകരുടെയും ഭക്തിഗാനങ്ങൾക്ക് അവസരം

ദാസേട്ടൻ്റെയും ജയവിജയൻമാരുടേയും പാട്ടുകൾ മാത്രമല്ല, ശബരീശ സന്നിധിയിൽ ഇനി എല്ലാ ഗായകരുടെയും...

ഇലവീഴാപൂഞ്ചിറയുടെയും മലങ്കര ജലാശയത്തിന്റെയും ദൃശ്യങ്ങൾ മനം നിറയെ ആസ്വദിക്കാൻ തൊടുപുഴയിൽ ഒരിടം ! അറിയാം മലങ്കര പാലസിലെ വിശേഷങ്ങൾ:

അറിയാം മലങ്കര പാലസിലെ വിശേഷങ്ങൾ: മലങ്കര ജലാശയത്തിന്റെയും ഇലവീഴാപൂഞ്ചിറയുടെയും അതിമനോഹരമായ ദൃശ്യങ്ങൾ...

Related Articles

Popular Categories

spot_imgspot_img