web analytics

കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചു; റോഡിലേക്ക് വീണ സ്ത്രീയുടെ തലയിലൂടെ ചക്രം കയറിയിറങ്ങി ദാരുണാന്ത്യം, അപകടം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. പാലോട് -ചിപ്പൻചിറ സ്വദേശി സതികുമാരി (56) ആണ് മരിച്ചത്.(KSRTC bus hits scooter; elder woman died in thiruvananthapuram)

ഇന്ന് വൈകുന്നേരം 5.15 ടെയാണ് അപകടം ഉണ്ടായത്. നെടുമങ്ങാട് നിന്നും പാലോട് പോകുകയായിരുന്ന സതി കുമാരിയും ഭർത്താവുമാണ് അപകടത്തിൽ പെട്ടത്. ബസ് ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് വീണ സതികുമാരിയുടെ തലയിലൂടെ ബസിൻ്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. നന്ദിയോട് – പ്ലാവറ എസ്കെവി സ്കൂളിന് സമീപമാണ് അപകടം നടന്നത്.

സ്കൂട്ടറിനെ കെഎസ്ആർടിസി ബസ് ഓവർ ടേക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. ബസ് സ്കൂട്ടറിന്റെ ഹാൻഡിലിൽ തട്ടി മറിയുകയും സതികുമാരി റോഡിലേക്ക് വീഴുകയുമായിരുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ സതികുമാരിയുടെ മരണം സംഭവിച്ചു. അപകടത്തിൽ ഭർത്താവ് രാജീവിന് പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

Related Articles

Popular Categories

spot_imgspot_img