ലോ ഫ്ലോർ ബസിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്
തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട കൈ അറ്റുപോയി യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്ത് ആണ് അപകടമുണ്ടായത്. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് മരിച്ചത്.(KSRTC bus accident Vizhinjam; passenger died)
ലോ ഫ്ലോർ ബസിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. ഉറങ്ങിയപ്പോയ ബെഞ്ചിലാസിന്റെ കൈ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൈ അറ്റുപോയതിനെ തുടർന്ന് രക്തസ്രാവം ഉണ്ടായി, തുടർന്നാണ് മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു ദാരുണ സംഭവം നടന്നത്.
ബസ് വളവ് തിരിഞ്ഞപ്പോൾ കൈ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ യാത്രക്കാർ ചേർന്ന് ബെഞ്ചിലാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. കൊല്ലങ്കട് സ്വദേശി റോബർട്ടി (46) നാണ് പരിക്കേറ്റത്.
ബെഞ്ചിലാസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.