web analytics

പനച്ചിക്കാട്, ശ്രീപുരം, ചോറ്റാനിക്കര, പറവൂര്‍ ദക്ഷിണ മൂകാംബിക, ചേര്‍ത്തല കര്‍ത്യായനി ക്ഷേത്രം…നവരാത്രിക്ക് പ്രത്യേക തീര്‍ത്ഥാടന യാത്ര പാക്കേജുകള്‍ പ്രഖ്യാപിച്ച് കെഎസ്ആർടിസി

കൊച്ചി: നവരാത്രി അവധിക്കാലത്തേക്കുള്ള യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ഒക്ടോബര്‍ ആറിന് വാഗമണ്‍, റോസ്മല എന്നിങ്ങനെ രണ്ടു യാത്രകള്‍ ആണ് ചാര്‍ട്ട് ചെയ്തിട്ടുള്ളത്.KSRTC Budget Tourism Cell Announces Travel Packages for Navratri Holidays

പൈന്‍ ഫോറസ്റ്റ്, മൊട്ടക്കുന്നുകള്‍, അഡ്വഞ്ചര്‍ പാര്‍ക്ക്, പരുന്തുംപാറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന വാഗമണ്‍ യാത്രയ്ക്ക് 1,020 രൂപ ആണ് ചാര്‍ജ്.

അന്ന് തന്നെ റോസ്മല ട്രിപ്പില്‍ പാലരുവി, തെന്മല ഇക്കോ ടൂറിസം എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശന ഫീസുകളും ബസ് ചാര്‍ജും അടക്കം 770 രൂപ ആണ് നിരക്ക്.

രണ്ടു ദിവസത്തെ മൂന്നാര്‍- കാന്തല്ലൂര്‍ യാത്ര ഒക്ടോബര്‍ 12, 26 തീയതികളിലായി ആണ് നിശ്ചയിച്ചിരിക്കുന്നത്. 1730 രൂപ ആണ് ചാര്‍ജ്.

നവരാത്രി പ്രമാണിച്ച് സരസ്വതി ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രത്യേക തീര്‍ത്ഥാടന യാത്രയും ഉണ്ടായിരിക്കും. പനച്ചിക്കാട് സരസ്വതി ക്ഷേത്രം, ശ്രീപുരം സരസ്വതി ക്ഷേത്രം, ചോറ്റാനിക്കര, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം, ചേര്‍ത്തല കര്‍ത്യായനി ക്ഷേത്രം എന്നിവയാണ് സന്ദര്‍ശിക്കുക. 13 ന് ഇലവീഴാപൂഞ്ചിറയ്ക്കുള്ള ട്രിപ്പ് രാവിലെ അഞ്ചു മണിക്ക് ആരംഭിക്കും.

ഇല്ലിക്കല്‍ കല്ല്, മലങ്കര ഡാം, ഇലവീഴാപൂഞ്ചിറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്രയ്ക്ക് 820 രൂപ ആണ് ചാര്‍ജ്.

ഒക്ടോബര്‍ 18 നുള്ള മലബാര്‍ യാത്ര രാത്രി 8 ന് ആരംഭിച്ച്, 20 ആം തീയതി രാത്രിയോടെ മടങ്ങി എത്തും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും ചരിത്ര സ്മാരകങ്ങളും അടങ്ങുന്നതാണ് യാത്ര.

spot_imgspot_img
spot_imgspot_img

Latest news

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

Other news

പാർട്ടിക്ക് ഒരു “ചുക്കും” സംഭവിക്കില്ല; രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, പുകഞ്ഞകൊള്ളി പുറത്ത്’; എം.എം. മണി

പാർട്ടിക്ക് ഒരു “ചുക്കും” സംഭവിക്കില്ല; രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, പുകഞ്ഞകൊള്ളി പുറത്ത്'; എം.എം....

യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിൽ; ആശുപത്രിയിലേക്ക് തിരിച്ച് കെഎസ്ആർടിസി ബസ്

യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിൽ; ആശുപത്രിയിലേക്ക് തിരിച്ച് കെഎസ്ആർടിസി ബസ് കൊച്ചി: തിരുവനന്തപുരത്ത് നിന്ന്...

സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു; സ്വീകരിച്ചത് തിരുവനന്തപുരം ബിജെപി ആസ്ഥാനത്തെത്തി

സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു തിരുവനന്തപുരം:...

തെലുങ്കും കീഴടക്കി അനശ്വര രാജൻ! ‘ചാമ്പ്യൻ’ ബോക്സ് ഓഫീസിൽ തരംഗമായി ഇനി ഒടിടിയിലേക്ക്;

മലയാളി പ്രേക്ഷകരുടെ പ്രിയതാരം അനശ്വര രാജൻ തെലുങ്ക് സിനിമാ ലോകത്തേക്ക് രാജകീയമായി...

വന്ദേഭാരത് സ്ലീപ്പർ സർവീസിന്റെ ആദ്യദിനം തന്നെ നാണക്കേട്

വന്ദേഭാരത് സ്ലീപ്പർ സർവീസിന്റെ ആദ്യദിനം തന്നെ നാണക്കേട് രാജ്യത്തെ അതിവേഗ ട്രെയിനായ വന്ദേഭാരതിന്റെ...

സുഹൃത്തിന്റെ മൃതദേഹം ഹോസ്പിറ്റലിൽ എത്തിച്ച ശേഷം മുങ്ങി; രണ്ട് ഇന്ത്യക്കാരെ പിടികൂടി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി: സ്വന്തം സുഹൃത്തിന്റെ മൃതദേഹം ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ...

Related Articles

Popular Categories

spot_imgspot_img