സമരം തുടരും എന്നുറപ്പിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധി സംബന്ധിച്ച് ചീഫ് സെക്രട്ടറി വി വേണു മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട്. സിഎംഡി ബിജു പ്രഭാകര്‍ രാജിസന്നദ്ധത അറിയിച്ച കാര്യവും മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

അതേസമയം, സമരം തുടരുമെന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍. മുഴുവന്‍ ശമ്പളവും വിതരണം ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധികള്‍ക്ക് കാരണം താനല്ലെന്നാണ് സിഎംഡി ബിജു പ്രഭാകറിന്റെ വാദം. കെഎസ്ആര്‍ടിസി ഇപ്പോള്‍ നന്നായില്ലെങ്കില്‍ ഒരിക്കലും നന്നാകില്ല, അത്രയധികം സമഗ്ര പദ്ധതികള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി സമൂഹ മാധ്യമ വീഡിയോയിലൂടെ വിശദീകരിക്കുമ്പോഴാണ് ശനിയാഴ്ച ഇക്കാര്യം പറഞ്ഞത്. ഏറ്റവും അധികം കാലം കെഎസ്ആര്‍ടിസി എംഡിയായി പ്രവര്‍ത്തിച്ചിട്ടുളള വ്യക്തിയാണ് താന്‍. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയും സിഎംഡിയുമായി ഒരാള്‍ ഇരിക്കുന്നത് ആദ്യമായാണ്. അതിന്റേതായ ഒരുപാട് നേട്ടങ്ങള്‍ കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടായിട്ടുമുണ്ട് എന്ന് ബിജു പ്രഭാകര്‍ പറഞ്ഞു.

എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിച്ച് മറ്റു ജീവനക്കാര്‍ക്ക് വ്യസനം ഉണ്ടാക്കുന്ന രീതി ചില ജീവനക്കാരിലുണ്ട്. അത് യൂണിയനുകളല്ല, ചില ജീവനക്കാരുടെ അജണ്ടയാണ്. അതിനൊരു ഉദാഹരണമാണ് ഇവിടെ നടക്കുന്ന എല്ലാ മരണങ്ങള്‍ക്കും ഉത്തരവാദി സിഎംഡി മാത്രമാണ് എന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പോഷക സംഘടനയുടെ പ്രവര്‍ത്തകന്‍ പറഞ്ഞത്. തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ച് ബസുകളില്‍ ബോര്‍ഡ് പതിപ്പിച്ച സംഭവമുണ്ടായി. എന്നാല്‍ അവര്‍ക്ക് എതിരെ ഒരു നടപടിയും താന്‍ സ്വീകരിച്ചില്ല. സിഎംഡി നല്ല രീതിയില്‍ സ്ഥാപനത്തെ കൊണ്ടുപോയാല്‍ ചിലരുടെ അജണ്ട നടക്കില്ല എന്നതിനാലാണ് സ്ഥാപനത്തെയും എംഡിയെയും തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് എന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

 

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

പകുതി വിലയ്ക്ക് ഇരുചക്ര വാഹന തട്ടിപ്പ്; പ്രതി പട്ടികയിൽ കോൺഗ്രസ് നേതാവും

കണ്ണൂർ: പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങളും ഇരുചക്ര വാഹനവും വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പിൽ...

വിരണ്ടോടിയ കാള കുത്തിവീഴ്ത്തി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. തോട്ടവാരം...

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ; ഇരുവരും മരിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ. പാലയിലാണ് കുടുംബപ്രശ്‌നങ്ങളെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img