തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി കെഎസ്ഇബി. ഒരു യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്.
നിരക്ക് വർധന ഇന്നലെ മുതലാണ്പ്രാബല്യത്തിൽ വന്നത്. ബിപിഎല്ലുകാർക്കും നിരക്ക് വർധവ് ബാധകമാണ്.
അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഫിക്സഡ് ചാർജ്ജും കൂട്ടി.
ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുള്ളതായി വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു.
വേനൽകാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇത് മറികടക്കാനായാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും വകുപ്പ് മന്ത്രി പറഞ്ഞിരുന്നു.