മേയ് മാസത്തിലെ കറന്റ് ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും. ഇതിൽ പത്തുപൈസ കെഎസ്ഇബി സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതുമാണ്. ഇതിനു പുറമേ, ഈ വേനൽക്കാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിയതിൻറെ നഷ്ടം നികത്താനുള്ള സർചാർജും വൈകാതെ ഉപഭോക്താക്കൾ നൽകേണ്ടിവരും. ഈയിനത്തിൽ കൂടുതൽ തുക സർചാർജായി ഈടാക്കാൻ അനുവദിക്കണമെന്ന് കാട്ടി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം കൊടുംചൂടില്‍ അണക്കെട്ടുകളിലെ വെള്ളം കുറഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം ഗുണകരമാണ് എന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറയുന്നത്. വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത് എന്നും മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read More: സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം