മനസാക്ഷി ഇല്ലാതെ കെഎസ്ഇബിയുടെ ക്രൂരത: കണ്ണീരുമായി കര്‍ഷകന്‍

മൂവാറ്റുപുഴ : വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ നാനൂറിലധികം കുലവാഴകള്‍ വെട്ടിനിരത്തി കെ.എസ്.ഇ.ബി. വാരപ്പെട്ടിയില്‍ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വെട്ടിനശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കാവുംപുറത്ത് തോസിനും മകന്‍ അനീഷിനും നഷ്ടം ലക്ഷങ്ങളാണ്.

വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒന്‍പത് മാസം പ്രായമായ കുലവാഴകളാണിത്. ദിവസങ്ങള്‍ക്കകം വെട്ടി വില്‍ക്കാനാവുംവിധം മൂപ്പെത്തുന്ന കുലകളാണ് ഉപയോഗശൂന്യമായതെന്ന് തോമസിന്റെ മകന്‍ അനീഷ് പറഞ്ഞു.

 

അനീഷിന്റെ വാക്കുകള്‍ ഇങ്ങനെ:
”വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വാഴകള്‍ വെട്ടിയത്. അന്നേ ദിവസം മുന്‍ മെമ്പര്‍ മരിച്ചുപോയതിനാല്‍ പരിസരവാസികളൊക്കെയും അവിടെതന്നെയായിരുന്നു. ചടങ്ങുകളല്ലൊം കഴിഞ്ഞ് വീടുകളില്‍ തിരിച്ചെത്തിയവരാണ് വാഴയൊക്കെ വെട്ടിയിട്ടിരിക്കുന്നു എന്ന വിവരം ഫോണില്‍ വിളിച്ച് പറഞ്ഞത്. ഒന്നോ രണ്ടോ വാഴയായിരിക്കും വെട്ടിയിട്ടിരിക്കുക എന്നാണ് ഞാന്‍ വിചാരിച്ചത്. അതുകൊണ്ട് തന്നെ ശനിയാഴ്ചയാണ് ഞാനും പപ്പയും കൂടി കൃഷിയിടത്തേക്ക് പോയത്.

രണ്ടര ഏക്കറിലായി 1600 ഏത്തവാഴകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ അര ഏക്കറിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. വാഴയുടെ കൈ മാത്രമായിരുന്നു വെട്ടിയിരുന്നതെങ്കില്‍ നമുക്ക് കുലയെങ്കിലും കിട്ടിയേനെ.. പക്ഷേ യാതൊരു മനസ്സാക്ഷിയുമില്ലാതെ കുലച്ചുനിന്ന് അത്രയും വാഴകള്‍ വെട്ടിക്കളഞ്ഞു. തലമുറ തലമുറയായി കൃഷി ചെയ്്തുപോരുന്ന കുടുംബം ആണ് ഞങ്ങളുടേത്. സംഭവദിവസം ഒരു വാഴയുടെ ഇല ലൈനില്‍ മുട്ടി കത്തിനശിച്ചിരുന്നു എന്നാണ് മൂലമറ്റത്തെ ഓഫീസിലുള്ളവരോട് ചോദിച്ചപ്പോള്‍ പറഞ്ഞത്. അതിന് വാഴക്കൈ വെട്ടിയാല്‍ മതിയായിരുന്നല്ലോ… ഇത്രയും ദ്രോഹം ഞങ്ങളോട് ചെയ്തത് എന്തിന് എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് അറിയില്ല. അവരുടെ അറിവോടെയല്ല അത് ചെയതത് എന്ന മറുപടി മാത്രമാണ് കിട്ടിയത്.

ടവര്‍ ലൈന്‍ സ്ഥാപിച്ചിട്ട് ഇന്നുവരെയും അതിന്റെ അറ്റകുറ്റപണികള്‍ക്കായി ആരും ഈ ഭാഗത്തേക്ക് വന്നിട്ടില്ല. രണ്ട് ടവറുകള്‍ക്കിടയില്‍ അകലം കൂടുതലായത് കൊണ്ട് ലൈനുകളില്‍ ഒന്ന് താഴ്ന്നിരിക്കുന്നതാണ് വാഴയിലയില്‍ മുട്ടാന്‍ കാരണം. അതുകൊണ്ട് അപകടം ഒഴിവാക്കാന്‍ ചെയ്തതാണ് എന്നാണ് അധികാരികള്‍ മറ്റ് മാധ്യമങ്ങളോട് പറഞ്ഞത്. എങ്കില്‍ എന്തുകൊണ്ട് ആ കൃഷിയിടത്തിന്റെ ഉടമകളായ ഞങ്ങളോട് അത് പറഞ്ഞില്ല.. ഞങ്ങള്‍ക്കുണ്ടായ ഈ നഷ്ടത്തിന് ആരോട് ചോദിക്കും. വാഴക്കൈ വെട്ടിനീക്കിയാല്‍ തീരാവുന്ന പ്രശ്നത്തിന് പകരം ഇത്രയും ദ്രോഹം ഞങ്ങളോട് എന്തിന് ചെയ്തുവെന്നാണ് മനസിലാകാത്തത്. ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കിലും വെട്ടിനീക്കിയത് കാരണം നഷ്ടപരിഹാരം ലഭിക്കില്ലെന്ന് അനീഷ് കണ്ണീരോടെ പറഞ്ഞു. ഇതുസംബന്ധിച്ച് കൃഷി മന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് ഞങ്ങള്‍”.

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

യുകെയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവാവ് ! കിട്ടിയത് കടുത്തശിക്ഷ

പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യു.കെ.യിൽ 30 കാരനായ പിതാവിന് 20 വർഷം...

രഹസ്യ ഫോൺ പിടിച്ചു; 15കാരി പോയത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കാമുകനെ കാണാൻ

മഞ്ചേരി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പോലീസ്....

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ; വിനു പിടിയിലായത് ഇങ്ങനെ

തൃശൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ, എന്നിട്ടും യുവാവ് കുടുങ്ങി....

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

രാജ്യത്തു തന്നെ ആദ്യത്തേതായിരിക്കും; ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം

കൊച്ചി: വിശാലമായ സംസ്കൃത സർവകലാശാല ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം!...

തിരുവനന്തപുരത്ത് ദന്ത ഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ദന്ത ഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കൊറ്റാമത്ത്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!