പാലക്കാട്: വോട്ടണ്ണൽ നാലാം റൗണ്ടിലേക്ക് കടന്നതോടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് ചെയ്യുന്നു. ബി.ജെ.പി ശക്തി കേന്ദ്രങ്ങളിൽ കൃഷ്ണകുമാർ വിയർക്കുകയാണ്. 1418 വോട്ടിന്റെ ഭൂരിപക്ഷമാണ് നാല് റൗണ്ട് പൂർത്തിയാകുമ്പോൾ രാഹുലിനുള്ളത്.
ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തായപ്പോൾ നേരിയ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന കൃഷ്ണകുമാറിനെ മൂന്നാം റൗണ്ടിലെത്തിയതോടെയാണ് രാഹുൽ മറികടന്നത്. 2021ൽ 3000ൽ അധികം ലീഡുണ്ടായിരുന്ന ഇടങ്ങളിൽ 858 വോട്ടിന്റെ ലീഡ് മാത്രമാണ് ആദ്യ രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ ബിജെപിക്ക് ലഭിച്ചത്.
പാലക്കാട് നഗസഭയിൽ തിരിച്ചടിയുണ്ടായാൽ ബി.ജെ.പിക്ക് തിരിച്ചുവരാൻ വളരെ പ്രയാസമായിരിക്കും. പിരായിരിയും മാത്തൂരും കണ്ണാടിയും ഉൾപ്പെടുന്ന പഞ്ചായത്തുകൾ കഴിഞ്ഞ തവണയും മൂന്നാം സ്ഥാനത്തായിരുന്നു ബി.ജെ.പി. അത് യു.ഡി.എഫിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്. നഗരസഭയിലെ ട്രെൻറ് അനുകൂലമായതോടെ യു.ഡി.എഫ് കേന്ദ്രങ്ങളിൽ വിജയാഹ്ലാദം തുടങ്ങിയിട്ടുണ്ട്.









