കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിസംബർ ഒന്നു മുതൽ ഒ പി ടിക്കറ്റിന് 10 രൂപ നൽകണം; ആശുപത്രി വികസനത്തിന് പണം കണ്ടെത്താനെന്ന് വിശദീകരണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇനി മുതൽ ഒപി ടിക്കറ്റിന് പണം നൽകണം. ഡിസംബര്‍ ഒന്ന് മുതലാണ് പത്ത് രൂപ ഫീസ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗമാണ് തീരുമാനമെടുത്തത്.(Kozhikode Medical College charges Rs 10 for OP ticket from December 1)

ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും ചെലവ് വലിയ തോതില്‍ കൂടിയ സാഹചര്യമാണ്. ആയതിനാൽ അതിനുള്ള പണം കണ്ടെത്താനാണ് ഒപി ടിക്കറ്റിന് ഏര്‍പ്പെടുത്തുന്നതെന്നാണ് വികസന സമിതിയുടെ വിശദീകരണം. ഒപി ടിക്കറ്റ് വഴി ലഭിക്കുന്ന തുക ഉപയോഗിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും മികച്ച രീതിയിലുള്ള ചികിത്സയും സൗകര്യങ്ങളും ഒരുക്കാനാകും എന്നതിനാല്‍ നിലവിലെ തീരുമാനത്തിന്റെ പ്രയോജനം അവര്‍ക്കാണ് കിട്ടുകയെന്ന് ജില്ലാ കലക്ടര്‍ വിശദീകരിച്ചു.

നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒപി ടിക്കറ്റ് സൗജന്യമായാണ് നൽകുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളിലും ഒ പി ടിക്കറ്റ് നിരക്ക് ബാധകമാണ്.

spot_imgspot_img
spot_imgspot_img

Latest news

ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്

തിരുവനന്തപുരം: വി.ഐ.പികൾക്ക് പറക്കാനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക്...

കൃഷി വകുപ്പ് ഡയറക്ടർ ഡൽഹിക്കു പോയ ഗ്യാപ്പിൽ ജീവനക്കാരുടെ ആഘോഷം; അതും ഓഫീസ് സമയത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് നടന്ന...

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

Other news

മഞ്ഞൾ കയറ്റുമതിയിലൂടെ ഈ സംസ്ഥാനങ്ങളിൽ കർഷകർ നേടിയത് 207.45 മില്യൺ യു.എസ്. ഡോളർ…!

അഞ്ചു വർഷത്തിന് ശേഷം ഒരു ബില്യൺ ഡോളറിൽ കയറ്റുമതി എത്തിക്കാനാണ് നീക്കം അഞ്ചു...

കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ബൈക്ക് ഇടിച്ചു കയറി; യാത്രക്കാരന് ഗുരുതര പരിക്ക്

പത്തനംതിട്ട: ബൈക്ക് നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി. ബസിലേക്ക് ഇടിച്ചുകയറി അപകടം. ബൈക്ക്...

സെ​യ്ഫ് അ​ലി​ഖാ​നെ കു​ത്തി​യത് വി​ജ​യ് ദാ​സ്; യ​ഥാ​ർ​ത്ഥ പ്ര​തി പി​ടി​യി​ലായെന്ന് മുംബൈ പോലീസ്

മും​ബൈ: ബോ​ളി​വു​ഡ് താ​രം സെ​യ്ഫ് അ​ലി​ഖാ​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ യ​ഥാ​ർ​ത്ഥ പ്ര​തി...

അ​ച്ഛ​ന് പ​നി വ​ന്ന​പ്പോ​ൾ കൊടുത്തത് ഗോമൂത്രം! 15 മി​നി​റ്റി​ൽ പ​നി മാ​റി​യെന്ന് ഐ​ഐ​ടി ഡ​യ​റ​ക്ട​ർ; വീഡിയോ കാണാം

ചെ​ന്നൈ: ഗോ​മൂ​ത്രം കു​ടി​ച്ചാ​ൽ രോ​ഗ​ങ്ങ​ൾ മാ​റു​മെ​ന്ന വിചിത്ര അ​വ​കാ​ശ​വാ​ദ​വു​മാ​യി മ​ദ്രാ​സ് ഐ​ഐ​ടി...
spot_img

Related Articles

Popular Categories

spot_imgspot_img