web analytics

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ

കോഴിക്കോട്: ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പിതാവിനെയും മറ്റൊരു മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മൂന്നാലിങ്കൽ പ്രദേശത്താണ് സംഭവം. 

പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്ത് ആണ് കുത്തേറ്റ് പരിക്കേറ്റത്.

പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് യാസിന്റെ പിതാവ് അബൂബക്കർ സിദ്ദീഖ് എന്നയാളെയും യാസിന്റെ സഹോദരൻ ജാബിർ എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യാസിൻ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതിനിടെ തടയാൻ ശ്രമിക്കുമ്പോഴാണ് അബദ്ധത്തിൽ കുത്തേറ്റതെന്നാണ് പിതാവും സഹോദരനും പൊലീസിനോട് നൽകിയ മൊഴി. 

ലഹരി ഉപയോഗത്തിന്റെ പേരിൽ മകൻ നിരന്തരം ആക്രമണ സ്വഭാവം കാണിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് അബൂബക്കർ മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും പൊലീസ് അറിയിച്ചു.

പരിക്കേറ്റ യാസിൻ അറാഫത്തിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 

മകൻ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ആക്രമണം പതിവായിരുന്നുവെന്നും പിതാവ് പൊലീസിനോട് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

English Summary

A man was stabbed by his father following a dispute involving alleged drug abuse in Kozhikode. The injured youth was hospitalized with non-serious injuries. Police have taken the father and another son into custody, who claimed the stabbing occurred accidentally while trying to restrain the victim.

kozhikode-father-stabs-drug-addicted-son-police-custody

Kozhikode, Drug Abuse, Family Violence, Stabbing Incident, Police Custody, Kerala Crime

spot_imgspot_img
spot_imgspot_img

Latest news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Other news

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ പാലക്കാട്: കോൺഗ്രസ് നേതാവും...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ കൽപ്പറ്റ:...

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ 

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ  കൊച്ചി: ഒന്നാം...

Related Articles

Popular Categories

spot_imgspot_img