web analytics

‘മകളെ രക്ഷിക്കാൻ’ പണം ആവശ്യപ്പെട്ട് വീട്ടമ്മയ്ക്ക് ഫോൺ കോൾ; വ്യാജ ‘സിബിഐ ഉദ്യോഗസ്ഥ’ന്റെ തന്ത്രം കയ്യോടെ പൊളിച്ചടുക്കി കോട്ടയംകാരി വീട്ടമ്മയുടെ മറുതന്ത്രം !

മകളെ ഒരു കിലോഗ്രാം ലഹരിമരുന്നുമായി പിടികൂടിയെന്നും രക്ഷിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവിന്റെ തന്ത്രം പൊളിച്ചടുക്കി കോട്ടയത്തെ വീട്ടമ്മ. സിബിഐ ഉദ്യോഗസ്ഥനെന്നു സ്വയം പരിചയപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് പൊളിഞ്ഞത്. Kottayam’s housewife foiled the fake ‘CBI officer’s strategy’

സംഭവം ഇങ്ങനെ:

ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയുടെ മകൾ ചങ്ങനാശ്ശേരിയിലെ ഒരു കോളജിലെ വിദ്യാർഥിനിയാണ്.
ഇന്നലെ രാവിലെയാണ് വാട്സാപ് കോളിലൂടെ വീട്ടമ്മയ്ക്ക് ഭീഷണി എത്തിയത്. ആദ്യം ഭർത്താവിന്റെ പേരു ചോദിച്ച യുവാവ് തുടർന്നു വിദ്യാർഥിനിയുടെ പേരു പറഞ്ഞ ശേഷം ‘കുട്ടിയുടെ അമ്മയല്ലേ’ എന്നു ചോദിച്ചു

അതെ എന്ന് പറഞ്ഞതോടെ, മകൾ തന്നെയാണ് നമ്പർ തന്നതെന്നും മകളും 3 സുഹൃത്തുക്കളും ലഹരിമരുന്നുമായി തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നും ഫോൺ വിളിച്ചയാൾ പറഞ്ഞു.

മകൾ തെറ്റുകാരിയല്ലെന്നും പക്ഷേ, അവളെ രക്ഷിക്കണമെങ്കിൽ പണം വേണമെന്നുമായിരുന്നു അവരുടെ ആവശ്യം. പണം നൽകാൻ തയാറല്ലെങ്കിൽ ഇവരെ ഇപ്പോൾത്തന്നെ ഡൽഹിയിലേക്കു കൊണ്ടുപോകുകയാണെന്നും യുവാവ് ഭീഷണിപ്പെടുത്തി.സംഭവം കേട്ട് വീട്ടമ്മ ആദ്യം ഞെട്ടി.

ഒരു മിനിസം പകച്ചെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇത്തരത്തിൽ ഫോണിലൂടെ പണം ആവശ്യപ്പെടില്ലല്ലോ എന്ന കാര്യം ഓർത്തവീട്ടമ്മ താൻ തിരികെ വിളിക്കാമന്നു പറഞ്ഞു. ഫോൺ കട്ട് ചെയ്യരുതെന്നും കട്ട് ആക്കിയാൽ ദുഃഖിക്കേണ്ടി വരുമെന്നുമായിരുന്നു ഫോണിലൂടെയുള്ള മറുപടി.

പക്ഷെ ധൈര്യപൂർവ്വം വീട്ടമ്മ ഫോൺ കട്ട് ചെയ്യുകയും ഉടൻ തന്നെ കോളജിലേക്ക് വിളിക്കുകായും ചെയ്തതോടെ തട്ടിപ്പ് പുറത്തായി. മകൾ കോളജിലുണ്ടെന്ന് അറിഞ്ഞതോടെ വന്നത് വ്യാജ കോൾ ആയിരുന്നുവെന്നും പണം തട്ടുകയായിരുന്നു അവരുടെ ഉദ്ദേശ്യമെന്നും മനസ്സിലായ വീട്ടമ്മ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസിന്റെ നിർദേശപ്രകാരം സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ദുബൈ: ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ....

യുവാവിന്റെ കൈപ്പത്തി തകർന്നു

യുവാവിന്റെ കൈപ്പത്തി തകർന്നു ചാവക്കാട്: ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട്‌ പൊട്ടിച്ച...

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ...

ചൈനയുടെ അണക്കെട്ട് ഭീഷണി

ചൈനയുടെ അണക്കെട്ട് ഭീഷണി ന്യുഡൽഹി: ബ്രഹ്‌മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്...

‘ഇവിടെ ടിക്കറ്റില്ല, എന്നാൽ അടുത്തിടത്തേക്ക് വിട്ടോ’….സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ ഏഴുവയസ്സുകാരി കുട്ടിയെ മറന്നു മാതാപിതാക്കൾ

സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ കുട്ടിയെ മറന്നു മാതാപിതാക്കൾ .ഗുരുവായൂർ: സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ...

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ; പിറന്നാൾ കേക്കുമായി വത്തിക്കാനിലെ യുഎസ് അംബാസ

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70 പിറന്നാൾ ആഗോള കത്തോലിക്കാ സഭയുടെ അമരക്കാരൻ...

Related Articles

Popular Categories

spot_imgspot_img