കോട്ടയം: കോട്ടയത്തു നിന്ന് കാണാതായ യുഡി ക്ലർക്കിനെ കണ്ടെത്തി. മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെയാണ് തൊടുപുഴയിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ മുതൽ ഇവരെ കാണാനില്ലെന്നായിരുന്നു കുടുംബം പരാതി നൽകിയിരുന്നത്.
തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നും ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാൽ പഞ്ചായത്ത് ഓഫീസിൽ എത്തിയിരുന്നില്ല. ഭർത്താവ് ഇവരെ കൂട്ടാൻ എത്തിയപ്പോഴാണ് ഓഫിസിലെത്തിയില്ലെന്നുള്ള വിവരം സഹജീവനക്കാർ അറിയിച്ചത്.
തുടർന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ കിഴവങ്കുളം ജംഗ്ഷനിൽ നിന്ന് ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തൊടുപുഴയിൽ നിന്ന് കണ്ടെത്തിയത്.
കുടുംബപ്രശ്‌നങ്ങൾ നിലനിന്നിരുന്നതായും ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പൊലീസ് അറിയിച്ചിരുന്നു.