web analytics

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അമിത് ഒറാങ് അറസ്റ്റിൽ: പിടിയിലായത് തൃശൂർ മാളയിൽ നിന്ന്

കോട്ടയത്തെ ദമ്പതികളുടെ തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അമിത് ഒറാങ് പിടിയിൽ. തൃശൂർ മാളയ്ക്ക് സമീപം മേലാടൂരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. പ്രതിയെ ഉടൻ കോട്ടയത്ത് എത്തിക്കും.

കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തിയെന്ന് പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്‍റെ വീടിന്‍റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് അണ് കൊലപാതകം നടത്താൻ പോയത്.

ലോഡ്ജിൽ നിന്നു അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്‍റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

പ്രതി മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നമ്പരുകളെല്ലാം സ്വിച്ച് ഓഫാണ്. മൊബൈൽ ഫോൺ കവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തും. പ്രതിയുടെ നാട്ടിലും പരിശോധനയുണ്ടാകും. മുമ്പ് നടന്ന മോഷണക്കേസിലെയും കൃത്യം നടത്തിയ വീട്ടിലെയും വിരലടയാളം അമിത്തിൻ്റേതെന്ന് തിരിച്ചറിഞ്ഞിരുന്നു.

അതേസമയം അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കും. വിവിധ സംഘങ്ങളായി സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തും.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക്

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക് ഇന്ത്യയുടെ...

കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന്

കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന് തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച...

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ്

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ് കൊച്ചി: സംസ്ഥാനത്ത്...

അമേരിക്കയിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം; ആകാശത്തേക്ക് ഉയരുന്നത് കിലോമീറ്ററോളം കറുത്ത പുക; ജനങ്ങൾ വീടിനുള്ളിൽ കഴിയാൻ നിർദേശം

അമേരിക്കയിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള പോർട്ട്...

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍ തിരുവനന്തപുരം: ജയില്‍...

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100 കടന്നു

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100...

Related Articles

Popular Categories

spot_imgspot_img