web analytics

മണ്ഡല, മകരവിളക്ക്: സുരക്ഷിത ശബരിമല യാത്രയ്ക്ക് കോട്ടയം പോലീസിന്റെ വിഡിയോയും QR കോഡും !

ശബരിമല യാത്രയിൽ അപകട നിരക്ക് കുറയ്ക്കാന്‍ തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് വീഡിയോയും, അതിന്റെ QR കോഡൂമായി കോട്ടയം ജില്ലാ പൊലീസ്.മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. Kottayam Police Video for Safe Sabarimala Yatra

കോട്ടയം പൊലീസ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐ.പി.എസ്, അഡീഷണല്‍ എസ്.പി വിനോദ് പിള്ള, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വര്‍ഗീസ്, ചങ്ങനാശ്ശേരി ഡിവൈഎസ്പി വിശ്വനാഥന്‍, കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി, എം എസ് തിരുമേനി (സെക്രട്ടറി KPOA), ബിനു കെ. ഭാസ്‌കര്‍ (പ്രസിഡന്റ് KPA), അജിത്ത് റ്റി.ചിറയില്‍ ( പൊലീസ് സഹകരണ സംഘം പ്രസിഡണ്ട് ) മറ്റു പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നെല്ലാപ്പാറ, മുണ്ടക്കയം തുടങ്ങിയ ജില്ലാ അതിര്‍ത്തിയില്‍ എത്തുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ക്കായി പ്രധാന ആക്‌സിഡന്റ് മേഖലകളുടെ ഗൂഗിള്‍ മാപ്പും, മുന്‍കാല അപകടങ്ങളുടെ ഫോട്ടോകളും, സ്ഥലവിവരണവും ഉള്‍പ്പെടുത്തിയാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

ശബരിമല പാതയിലെ അപകടനിരക്ക് കുറയ്ക്കുന്നതിനായി നിര്‍മ്മിച്ച ഈ ബോധവല്‍ക്കരണ വീഡിയോയുടെ പിന്നില്‍ ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐപിഎസിന്റെ ആശയമാണ്.

ശബരിമല പാതയിലെ പൊലീസ് ചെക്കിങ് പോയിന്റുകളില്‍ വിതരണം ചെയ്യുന്ന പൊലീസ് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നോട്ടീസിന്റെ മറുവശത്ത് ഈ വീഡിയോയുടെ ലിങ്കിന്റെ QR code പ്രിന്റ് ചെയ്തിട്ടുണ്ട്. ഈ QR code സ്‌കാന്‍ ചെയ്യുമ്പോള്‍ ജില്ലാ അതിര്‍ത്തിയായ കണമല വരെയുള്ള ശബരിമല പാതയിലെ അപകട സാധ്യത മേഖലകള്‍ വീഡിയോ രൂപത്തില്‍ കാണാന്‍ സാധിക്കും.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

പ്രസിഡന്റ്‌സ് ട്രോഫിക്ക് മുന്നൊരുക്കം; അഷ്ടമുടിക്കായലില്‍ ബോട്ടുകള്‍ക്ക് വിലക്ക്

പ്രസിഡന്റ്‌സ് ട്രോഫിക്ക് മുന്നൊരുക്കം; അഷ്ടമുടിക്കായലില്‍ ബോട്ടുകള്‍ക്ക് വിലക്ക് കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവുമായി...

കുളിക്കുന്നതിനിടയിൽ മുങ്ങിതാഴ്ന്ന വിനോദ സഞ്ചാരിയെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി

കുളിക്കുന്നതിനിടയിൽ മുങ്ങിതാഴ്ന്ന വിനോദ സഞ്ചാരിയെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി കോവളം കടലിൽ ശക്തമായ അടിയൊഴുക്കുണ്ടാകുന്ന...

കിടക്കയിൽ മൂത്രം ഒഴിച്ചു; അഞ്ചുവയസ്സുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത; സ്വകാര്യഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചു

അഞ്ചുവയസ്സുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത പാലക്കാട്:കിടക്കയിൽ മൂത്രം ഒഴിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ...

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത്

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത് തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള...

ദാസേട്ടൻ്റെയും ജയവിജയൻമാരുടേയും പാട്ടുകൾ മാത്രമല്ല, ശബരീശ സന്നിധിയിൽ ഇനി എല്ലാ ഗായകരുടെയും ഭക്തിഗാനങ്ങൾക്ക് അവസരം

ദാസേട്ടൻ്റെയും ജയവിജയൻമാരുടേയും പാട്ടുകൾ മാത്രമല്ല, ശബരീശ സന്നിധിയിൽ ഇനി എല്ലാ ഗായകരുടെയും...

Related Articles

Popular Categories

spot_imgspot_img