വേളാങ്കണ്ണി യാത്രയ്ക്കിടെ വാഹനാപകടം; കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം, ഭാര്യക്ക് ഗുരുതര പരിക്ക്

ചെന്നൈ: കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് അപകടം. മലയാളി യുവാവ് മരിച്ചു. തിരുച്ചിറപ്പള്ളിയിലാണ് അപകടമുണ്ടായത്.

കോട്ടയം ചക്കംപുഴ സ്വദേശിയായ ഡോണറ്റ് ജോസഫ് ആണ് മരിച്ചത്. അപകടത്തിൽ ഡോണറ്റിന്റെ ഭാര്യ അമാർലിയ അലക്സിന് സാരമായി പരുക്കേറ്റിട്ടുണ്ട്.

വേളാങ്കണ്ണിയിലേക്കു പോകുന്നതിനിടെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്തുവച്ചുതന്നെ ഡോണറ്റ് ജോസഫിന്റെ മരണം സംഭവിച്ചു.

അടുത്തിടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഡോണറ്റിന്റെ മ‍ൃതദേഹം തൂവാക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

സിഗ്നലിൽ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന്റെ പിന്നിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; 11 വിദ്യാർഥികൾ ആശുപത്രിയിൽ

തിരുവനന്തപുരം: സ്കൂൾ ബസിന് പിന്നിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം.

ആലങ്കോട് സിഗ്നലിൽ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന്റെ പിന്നിൽ തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂൾ ബസിന്റെ പിൻസീറ്റിലിരുന്ന 5 വിദ്യാർഥികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആര്‍ടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

മുപ്പതോളം വിദ്യാർഥികളാണ് സ്കൂൾ ബസിൽ ഉണ്ടായിരുന്നത്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികൾക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്. ആർക്കും ഗുരുതര പരിക്കുകളൊന്നുമില്ല.

Summary: A tragic accident occurred in Tiruchirappalli as a car collided with a container lorry. Kottayam native ഡീഡ്

ഗായത്രിപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി വീണു; ഒഴുക്കിൽപ്പെട്ട വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

രോഗി മരിച്ച സംഭവത്തിൽ കേസ്

രോഗി മരിച്ച സംഭവത്തിൽ കേസ് തിരുവനന്തപുരം: വിതുരയിൽ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്ന്...

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും ആലപ്പുഴ: കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും താൻ പറയാനുള്ളത്...

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ്

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ് കൊച്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസ്...

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും...

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ...

Related Articles

Popular Categories

spot_imgspot_img