കോഴിക്കോട്: കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടർ നിയമനത്തിൽ ആശുപത്രി അധികൃതരെ പ്രതിചേര്‍ക്കാന്‍ പോലീസ്. പ്രതി അബു ഏബ്രഹാം ലൂക്കിന് നല്‍കിയതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. നാലര വർഷമാണ് പ്രതി ഇവിടെ വ്യാജ ഡോക്ടറായി ജോലി ചെയ്തത്.(kottakkadavu fake doctor case hospital officials to be charged)
ഒരാള്‍ക്ക് ജോലി നല്‍കുമ്പോള്‍ ആ വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്നിരിക്കെ ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നാണ് കണ്ടെത്തല്‍. രജിസ്റ്റര്‍ നമ്പറില്‍ ഉള്ള പേരും ഇയാളുടെ പേരും തമ്മില്‍ വ്യത്യാസം ഉണ്ടെങ്കിലും ഇതും ആശുപത്രി അധികൃതര്‍ വിശദമായി പരിശോധിച്ചില്ല.
ആശുപത്രിയില്‍ നടത്തിയ പരിശോധനയിൽ പോലീസ് ഇയാളുമായി ബന്ധപ്പെട്ട രേഖകളും ഇയാള്‍ക്ക് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളും പോലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ആശുപത്രി അധികൃതരെ പ്രതി ചേര്‍ക്കുക. ആരോഗ്യവകുപ്പും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.