കൊച്ചി: കോതമംഗലത്ത് വിദ്യാർത്ഥികൾക്ക് നേരെ കാട്ടാന പന മറിച്ചിട്ട അപകടത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി വെസ്റ്റ് സി12 ഐഎൽ ടൗൺഷിപ് ഇൻസ്ട്രമെന്റേഷൻ ക്വാർട്ടേഴ്സിൽ സി.വി.ആൻമേരിയാണ് (21) മരിച്ചത്. കോതമംഗലം – നീണ്ടപാറ ചെമ്പൻകുഴിയിലാണ് അപകടം നടന്നത്.(Kothamangalam wild elephant attack; engineering student died)
ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥികൾക്ക് നേരെ കാട്ടാന പന മറിച്ചിടുകയായിരുന്നു. തുടർന്ന് ബൈക്കിന് മുകളിലേക്ക് ആണ് മരം വന്നു വീണത്. ഉടൻ തന്നെ ആൻമേരിയെയും ഒപ്പമുണ്ടായിരുന്ന അൽത്താഫിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പെൺകുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു.
അൽത്താഫ് ചികിത്സയിൽ തുടരുകയാണ്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് മൂന്നാം വർഷ വിദ്യാർഥിനിയാണ് ആൻമേരി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.