ക​രി​മ്പ​ന​യി​ലെ കൊ​ല​പാ​ത​കം; ബിനുവിനെ കൊലപ്പെടുത്തിയത് കശാപ്പുകാരൻ തന്നെ; നാ​ഗാ​ർ​ജു​ൻ കുറ്റക്കാരനെന്ന് കോടതി

മൂ​വാ​റ്റു​പു​ഴ: ക​രി​മ്പ​ന​യി​ലെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി നാ​ഗാ​ർ​ജു​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം അ​ബൂ​രി ആ​ന​ന്ദ ഭ​വ​ൻ വീ​ട്ടി​ൽ ബി​നു എ​ന്ന രാ​ധാ​കൃ​ഷ്ണ​നെ (47) നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പ്ര​തി ത​മി​ഴ്നാ​ട് തെ​ങ്കാ​ശി സ്വ​ദേ​ശി​യാ​യ നാ​ഗാ​ർ​ജു​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് മൂ​വാ​റ്റു​പു​ഴ അ​ഡീ. ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ടോ​മി വ​ർ​ഗീ​സ് ക​ണ്ടെ​ത്തി​യ​ത്. കൂ​ത്താ​ട്ടു​കു​ളം ക​രി​മ്പ​ന​യി​ൽ ക​ശാ​പ്പ്​ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ച വീ​ട്ടിലായിരുന്നു കൊലപാതകം നടന്നത്.

2023 മേ​യ് 30 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ര​ണ​പ്പെ​ട്ട രാ​ധാ​കൃ​ഷ്ണ​നും പ്ര​തി നാ​ഗാ​ർ​ജു​ന​നും ക​രി​മ്പ​ന ഭാ​ഗ​ത്തു​ള്ള തൊ​ഴി​ലു​ട​മ​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്. പ്ര​തി കി​ട​പ്പു​മു​റി​യോ​ടൊ​പ്പം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ശു​ചി​മു​റി മ​ര​ണ​പ്പെ​ട്ട രാ​ധാ​കൃ​ഷ്ണ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലു​ള്ള വി​രോ​ധ​മാ​യി​രു​ന്നു കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്.

പ്ര​തി​യും കൊ​ല്ല​പ്പെ​ട്ട രാ​ധാ​കൃ​ഷ്ണ​നും മ​ദ്യ​പി​ച്ച് വ​ഴ​ക്കു കൂ​ടു​ന്ന​തും പ​തി​വാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​രോ​ധ​വും കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യെന്ന് കണ്ടെത്തി. മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന രാ​ധാ​കൃ​ഷ്ണ​നെ പ്ര​തി ഇ​രു​മ്പ് പൈ​പ്പു​കൊ​ണ്ട് പ​ല ത​വ​ണ ആ​ഞ്ഞ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.

ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​തി​രു​ന്ന കേ​സി​ൽ സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടെ​യും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി പ്ര​തി​യെ കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ​ത്. കൂ​ത്താ​ട്ടു​കു​ളം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ​ന്ദ്ര രാ​ജ് അ​ന്വേ​ഷി​ച്ച കേ​സി​ൽ ഇ​ൻ​സ്പെ​ക്ട​ർ പി.​ജെ. നോ​ബി​ളാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ.​പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​സ്.​ജ്യോ​തി​കു​മാ​ർ ഹാ​ജ​രാ​യി.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

Related Articles

Popular Categories

spot_imgspot_img