web analytics

ടാർഗറ്റ് തികയ്ക്കാൻ കൃത്രിമമായി പിഴ ചുമത്തിയോ? കൊച്ചി സിറ്റി പോലീസിനെതിരെ പരാതി

ടാർഗറ്റ് തികയ്ക്കാൻ കൃത്രിമമായി പിഴ ചുമത്തിയോ? കൊച്ചി സിറ്റി പോലീസിനെതിരെ പരാതി

കൊച്ചി നഗരത്തിലെ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന പൊലീസ് നടപടിക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്.

ഒരിടത്ത് നടന്ന നിയമലംഘനത്തിന്റെ ചിത്രം ഉപയോഗിച്ച് മറ്റൊരു സ്ഥലത്തും അതേ വാഹനം നിയമലംഘനം നടത്തിയതായി കാണിച്ച് പിഴ ചുമത്തിയെന്നാണ് പരാതി.

ഉദ്യോഗസ്ഥർ ടാർഗറ്റ് പൂർത്തിയാക്കാൻ കൃത്രിമമായി പിഴ ചുമത്തിയോ എന്ന സംശയമുന്നയിച്ച് പാലാരിവട്ടം സ്വദേശി നെറ്റോ തെങ്ങുംപള്ളി സിറ്റി ട്രാഫിക് എസിപിക്ക് പരാതി നൽകി.

തമിഴ്നാട് രജിസ്ട്രേഷനുള്ള കാർ ഉപയോഗിക്കുന്നയാളാണ് നെറ്റോ. ഡിസംബർ 31 രാവിലെ 10.02ന് കലൂർ ജംഗ്ഷനിൽ സീബ്രാ ലൈൻ ലംഘിച്ചതായി കാണിച്ച് ട്രാഫിക് പൊലീസിൽ നിന്ന് ചെലാൻ ലഭിച്ചു.

ഈ നിയമലംഘനം നടന്നതായി നെറ്റോ അംഗീകരിക്കുന്നുമുണ്ട്. എന്നാൽ അതേ ദിവസം ഉച്ചയ്ക്ക് 12.51ന് കച്ചേരിപ്പടി ജംഗ്ഷനിൽ വീണ്ടും സീബ്രാ ലൈൻ ലംഘിച്ചുവെന്ന പേരിൽ മറ്റൊരു ചെലാനും ലഭിച്ചതോടെയാണ് സംശയം ശക്തമായത്.

കച്ചേരിപ്പടിയിൽ നിയമലംഘനം നടന്നുവെന്ന് പറയുന്ന സമയത്ത് തന്റെ വാഹനം എറണാകുളം സെൻട്രൽ സ്ക്വയർ മാളിലെ പാർക്കിംഗ് ലോട്ടിലായിരുന്നുവെന്നാണ് നെറ്റോയുടെ വാദം.

പാർക്കിംഗ് ലോട്ടിൽ വാഹനം പാർക്ക് ചെയ്തതിനുള്ള രസീതും, സമയം–ലൊക്കേഷൻ രേഖപ്പെടുത്തിയ ചിത്രങ്ങളും അദ്ദേഹം തെളിവായി ഹാജരാക്കിയിട്ടുണ്ട്.

കലൂർ ജംഗ്ഷനിലെ നിയമലംഘനത്തിന്റെ അതേ ചിത്രം ഉപയോഗിച്ചാണ് കച്ചേരിപ്പടിയിലും നിയമലംഘനം നടന്നുവെന്ന് ഉദ്യോഗസ്ഥർ വരുത്തിത്തീർത്തതെന്നാണ് ആരോപണം.

കേരളത്തിന് പുറത്തുള്ള തമിഴ്നാട്, കർണാടക രജിസ്ട്രേഷൻ വാഹനങ്ങളെ ലക്ഷ്യമിട്ട് ഇത്തരത്തിൽ ഒരേ ഫോട്ടോ ഉപയോഗിച്ച് ഒന്നിലധികം പിഴ ചുമത്തുന്ന പ്രവണതയുണ്ടെന്ന സംശയവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

തെളിവുകളടക്കം ഇമെയിൽ മുഖേന സിറ്റി ട്രാഫിക് എസിപിക്ക് പരാതി നൽകിയിരിക്കുന്നതിനാൽ വിഷയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

English Summary

A Kochi resident has alleged serious irregularities in traffic fine enforcement, claiming that police issued two separate fines at different locations using the same photograph of a single violation. The complainant submitted evidence showing his vehicle was parked elsewhere at the time of the second alleged offence and has approached the City Traffic ACP seeking action.

kochi-traffic-fine-duplicate-photo-allegation

Kochi Traffic Police, Traffic Fine, Kerala News, Police Allegation, Kochi City, Road Safety

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

Other news

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ...

Related Articles

Popular Categories

spot_imgspot_img