അറിയാം മലങ്കര പാലസിലെ വിശേഷങ്ങൾ:
മലങ്കര ജലാശയത്തിന്റെയും ഇലവീഴാപൂഞ്ചിറയുടെയും അതിമനോഹരമായ ദൃശ്യങ്ങൾ മനം നിറയെ ആസ്വദിക്കുവാൻ തൊടുപുഴയിൽ ഒരിടം ഉണ്ട്.
മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ട മലങ്കര പാലസ് ആണ് വിനോദ സഞ്ചാരികൾക്ക് ഹൃദ്യമായ കാഴ്ചകൾ സമ്മാനിക്കുന്നത്. അവധിക്കാലം ആസ്വദിക്കാനും ആഘോഷിക്കാനും ഏറ്റവും മികച്ച ഇടങ്ങളിൽ ഒന്നായി മലങ്കര പാലസിനെ കണക്കാക്കാം.

തൊടുപുഴ കുടയത്തൂരിന് സമീപം ശരംകുത്തിയിലാണ് മലങ്കര പാലസ് ഉള്ളത്. മൂന്നുവർഷവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ റിസോർട്ട് സഞ്ചാരികളുടെ മനം കുളിർക്കുന്ന കാഴ്ചയാണ്.
തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെയാണ് മലങ്കര പാലസിന്റെ പ്രവർത്തനം ആരംഭിച്ചത്. ഇവിടുത്തെ 17 റൂമുകളിലായി 50 ഓളം പേർക്ക് താമസത്തിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഇലവീഴാപൂഞ്ചിറയുടെ മനോഹര ദൃശ്യങ്ങളും മലങ്കര പാലസിൽ ദർശിക്കാനാവും. നിരവധി ചിത്രങ്ങളുടെ ലൊക്കേഷൻ ആയ ഇവിടം മലയാള സിനിമ പ്രവർത്തകരുടെ ഇഷ്ടതാവളമാണ്.

മുറികളും സ്യൂട്ടുകളും ആധുനിക സംവിധാനങ്ങൾ ഒരുക്കി സഞ്ചാരികളെ ആകർഷിക്കുന്നു. സമ്മേളനങ്ങൾ നടത്താനുള്ള സൗകര്യം, ഓപ്പൺ എയർ കോൺഫറൻസ് സൗകര്യം, സ്വിമ്മിംഗ് പൂൾ അതിമനോഹരവും വിശാലവുമായ റസ്റ്റോറന്റ് തുടങ്ങി മലങ്കര പാലസിന്റെ സവിശേഷതകൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്.
വിവാഹത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ നിന്നും ചെയ്തു നൽകും. ശാന്തമായ അന്തരീക്ഷത്തിൽ പ്രകൃതിയോട് ഇണങ്ങി ടെൻഷൻ ഇല്ലാതെ വിവാഹം പോലുള്ള ചടങ്ങുകൾ ആസ്വദിക്കാൻ ഇവിടം ഏറ്റവും യോജിച്ച സ്ഥലമാണ്.
നിരവധി വിനോദങ്ങൾക്കും ഇവിടെ സൗകര്യം ഒരുക്കിയിരിക്കുന്നു. ഡെസ്റ്റിനേഷൻ വെഡിങ്ങിനും പ്രീ വെഡിങ് ഫംഗ്ഷനുകൾക്കും മികച്ച ഒരിടമായി മലങ്കര പാലസിനെ കണക്കാക്കാം.










