web analytics

ചുമരില്‍ മുഖം ചേര്‍ത്തുവെച്ച് പല്ല് അകത്തേക്ക് തള്ളാന്‍ വരെ ശ്രമിച്ചിട്ടുണ്ട്; ചിരവ എന്നാണ് വിളിച്ചിരുന്നത്; പക്ഷേ ബിജുവേട്ടന് എന്നെ ഇഷ്ടപ്പെട്ടു…; മനസുതുറന്ന് കവിത

ചുമരില്‍ മുഖം ചേര്‍ത്തുവെച്ച് പല്ല് അകത്തേക്ക് തള്ളാന്‍ വരെ ശ്രമിച്ചിട്ടുണ്ട്; ചിരവ എന്നാണ് വിളിച്ചിരുന്നത്; പക്ഷേ ബിജുവേട്ടന് എന്നെ ഇഷ്ടപ്പെട്ടു…; മനസുതുറന്ന് കവിത

സോഷ്യല്‍ മീഡിയയില്‍ ഏറെ ജനപ്രീതി നേടിയ യുട്യൂബ് ചാനലാണ് കെ എല്‍ ബ്രോ ബിജു ഋത്വിക്.

കണ്ണൂര്‍ ജില്ലയിലെ പാവന്നൂര്‍ സ്വദേശികളായ ബിജുവും അമ്മയും ഭാര്യ കവിതയും മക്കളും ബന്ധുവായ പെണ്‍കുട്ടി അനുവുമടങ്ങുന്ന കുടുംബമാണ് ചാനലിന്റെ മുഖ്യ ആകര്‍ഷണം.

ഫാമിലി വ്ലോഗിങ്ങിലൂടെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ഈ ചാനലിന് ഇപ്പോള്‍ ഏകദേശം എണ്‍പത് മില്യണ്‍ സബ്സ്ക്രൈബേഴ്സുണ്ട്.

പുതിയ വ്ലോഗില്‍ കവിത തന്റെ ബാല്യകാലത്ത് അനുഭവിച്ച ഒരു വേദനാജനകമായ അനുഭവമാണ് പങ്കുവെക്കുന്നത്.

പല്ല് ഉന്തിയിരുന്നതിന്റെ പേരില്‍ സ്കൂള്‍ കാലത്ത് നേരിട്ട കളിയാക്കലുകളെക്കുറിച്ചാണ് കവിത തുറന്നുപറഞ്ഞത്.

സ്കൂള്‍ പഠനകാലത്ത് ശരീരം വളരെ മെലിഞ്ഞതായിരുന്നുവെന്നും അതിനാല്‍ തന്നെ ഉന്തിനില്‍ക്കുന്ന പല്ലാണ് ആദ്യം എല്ലാവരും ശ്രദ്ധിച്ചതെന്നും കവിത പറയുന്നു. സഹപാഠികള്‍ ‘ചിരവ’ പോലുള്ള വിളിപ്പേരുകള്‍ വിളിച്ച് കളിയാക്കുമായിരുന്നു.

അത് കേള്‍ക്കുമ്പോള്‍ വലിയ വിഷമം തോന്നിയിരുന്നുവെന്നും, ചുമരില്‍ മുഖം ചേര്‍ത്തുവെച്ച് പല്ല് അകത്തേക്ക് തള്ളാന്‍ വരെ ശ്രമിച്ചിട്ടുണ്ടെന്നും കവിത വെളിപ്പെടുത്തി.

എന്നാല്‍ അത്തരം ശ്രമങ്ങള്‍ ഫലം കാണാതെ പല്ല് പൊട്ടുക മാത്രമാണ് സംഭവിച്ചതെന്നും അവര്‍ പറയുന്നു.

ഈ അവസ്ഥ കാരണം തനിക്ക് വിവാഹം പോലും നടക്കുമോ എന്ന ആശങ്ക വരെ ഉണ്ടായിരുന്നുവെന്നും, ‘പല്ല് പൊന്തിയ എന്നെ ആര് വിവാഹം കഴിക്കും’ എന്ന ചിന്ത മനസിലുണ്ടായിരുന്നുവെന്നും കവിത പറയുന്നു.

എന്നാല്‍ ജീവിതം മാറിയത് ബിജുവിനെ കണ്ടുമുട്ടിയപ്പോഴാണെന്ന് അവര്‍ പറയുന്നു. തന്റെ ചിരിയാണ് ബിജുവിന് ഇഷ്ടമായതെന്ന് പറഞ്ഞതോടെ ആത്മവിശ്വാസം ലഭിച്ചുവെന്നും, അതിനുശേഷമാണ് എല്ലാവരുടെയും മുന്നില്‍ മടിയില്ലാതെ ചിരിക്കാന്‍ തുടങ്ങിയത്.

ഇപ്പോള്‍ സ്വന്തം മകന്റെ കാര്യവും കവിത പങ്കുവെച്ചു. മൂത്ത മകന്റെയും പല്ല് അല്പം പൊന്തിയ നിലയിലാണെന്നും, സ്കൂളില്‍ സഹപാഠികളുടെ കളിയാക്കല്‍ ഒഴിവാക്കാന്‍ കുട്ടിക്ക് പല്ല് നേരെയാക്കാനുള്ള ചികിത്സ ആരംഭിച്ചതായും അവര്‍ പറഞ്ഞു.

കൊച്ചിയില്‍ കൊണ്ടുപോയായിരുന്നു ചികിത്സ. തനിക്ക് ഉണ്ടായ വേദന മകനും അനുഭവിക്കരുതെന്ന ചിന്തയിലാണ് ഈ തീരുമാനമെടുത്തതെന്നും കവിത വ്യക്തമാക്കി.

മകന്റെ ചികിത്സ പൂര്‍ത്തിയായ ശേഷം താനും പല്ലിന് ചികിത്സ ആരംഭിക്കുമെന്ന് കവിത കൂട്ടിച്ചേര്‍ത്തു.

English Summary

Kavitha, a prominent member of the popular YouTube family vlog channel KL Bro Biju Rithvik, opened up about her childhood trauma in a recent vlog. She spoke about being mocked in school for her protruding teeth and how it affected her confidence, even making her doubt her chances of marriage.

kl-bro-biju-rithvik-kavitha-childhood-trauma-teeth-mocking

KL Bro Biju Rithvik, Kavitha vlog, YouTube family vlog, social media influencers, childhood trauma, body shaming, Malayalam vloggers

spot_imgspot_img
spot_imgspot_img

Latest news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Other news

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ പാലക്കാട്: കോൺഗ്രസ് നേതാവും...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ 

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ  കൊച്ചി: ഒന്നാം...

Related Articles

Popular Categories

spot_imgspot_img