കിസാൻ സർവീസ് സൊസൈറ്റി അന്തർ ജില്ല നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

കിസാൻ സർവീസ് സൊസൈറ്റി എറണാകുളം തൃശൂർ ജില്ലകളിലെ യൂണിറ്റ് ഭാരവാഹികൾക്ക് വേണ്ടി ആലുവ യു സി കോളേജിന് സമീപമുള്ള സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നാവിഗേറ്റർ 2025 എന്ന പേരിൽ നേതൃത്വ പരിശീലന ക്യാമ്പ് നടത്തി. രാവിലെ 9.30 ന് സഹകരണ ബാങ്ക് അങ്കണത്തിൽ ക്യാമ്പിന് സമാരംഭം കുറിച്ച് കൊണ്ട് സംസ്ഥാന പ്രസിഡന്റ്‌ ശ്രീ ജോയ് ജോസഫ് മൂക്കൻതോട്ടം പതാക ഉയർത്തി.

ഹാർട്ട്ഫുൾനെസ്സ് മെഡിറ്റേഷൻ സെന്റർ മേഖല കോർഡിനേറ്റർ ശ്രീ രാമചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന മെഡിറ്റേഷൻ സെഷനെ തുടർന്ന് നടന്ന സമ്മേളനത്തിൽ കുമാരി വൈഗ സജേഷ് കെ എസ് എസ് പ്രാർത്ഥന ഗീതം ആലപിച്ചു. തുടർന്ന്, വനിത വിംഗ് എറണാകുളം ജില്ല സെക്രട്ടറിയും സമ്മേളനത്തിന്റെ ആഗ്ഗറുമായ ശ്രീമതി ഉഷ അശോകൻ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

കെ എസ് എസ് ദേശീയ ചെയർമാൻ ശ്രീ ടി എം ജോസ് തയ്യിൽ ഭദ്ര ദീപം കൊളുത്തി യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ശ്രീ ജോയ് ജോസഫ് മൂക്കൻ തോട്ടം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എറണാകുളം ജില്ലയിലെ മികച്ച ജൈവ കർഷകൻ മഴുവന്നൂർ യൂണിറ്റിലെ ശ്രീ കുര്യൻ വർഗീസിനെയും തൃശൂർ പരിയാരം യൂണിറ്റിലെ മികച്ച യുവ കർഷകൻ ബെസ്റ്റോ ബെന്നിയെയും യോഗത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

ദേശീയ ജന സെക്രട്ടറി ശ്രീ എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി ശ്രീമതി മണി വർഗീസ്, നാഷണൽ സർവീസ് ഡയറക്ടർമാരായ ശ്രീ ഷിബു കൈതാരത്ത്, ശ്രീ വി എൻ പ്രസാദ്, ശ്രീമതി റൂബി ബേബി എന്നിവർ ആശംസ പ്രസംഗം നടത്തി.യോഗത്തിൽ സംസ്ഥാന ജന സെക്രട്ടറി ശ്രീ ബി ജയകുമാർ സ്വാഗതവും തൃശൂർ ജില്ല പ്രസിഡന്റ്‌ ശ്രീ സി സി മോഹൻദാസ് നന്ദിയും പറഞ്ഞു.

കെ എസ് എസ് നേതൃത്വം, CART project എന്നീ വിഷയങ്ങളെ അധികരിച്ച് ശ്രീ ജോസ് തയ്യിലും പ്രസിഡന്റ്‌/സെക്രട്ടറി/ട്രഷറർ – ഉത്തര വാദിത്യങ്ങളും കടമകളും, SHG JLG, വീട്ടിൽ ഒരു വ്യവസായം, വനിത /സ്റ്റുഡന്റസ് വിംഗ് എന്നീ വിഷയങ്ങളിൽ ദേശീയ ജന സെക്രട്ടറി ശ്രീ എസ് സുരേഷും ക്ലാസുകൾ നയിച്ചു. ദേശീയ ഗാനാ ലാപനത്തോടെ ക്യാമ്പിന് പരിസമാപ്തി കുറിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച...

കോൽക്കളിക്കിടെ 45കാരൻ കുഴഞ്ഞുവീണു മരിച്ചു

കോൽക്കളിക്കിടെ 45കാരൻ കുഴഞ്ഞുവീണു മരിച്ചു തൃശൂർ: നബിദിന പരിപാടിയിലെ കോൽക്കളിക്കിടയിൽ 45 വയസുകാരൻ...

നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ

നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ കാസർകോട്: നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ്...

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം തിരുവനന്തപുരം:കേരളം വീണ്ടും ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടം സ്വന്തമാക്കി. ശിശുമരണ...

Related Articles

Popular Categories

spot_imgspot_img