അടൂരിൽ അമ്മയുടെ കൺമുന്നിൽ നിന്നും പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം മുളവന ബിജു ഭവനിൽ സിദ്ധാർത്ഥ് ആണ് പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ അമ്മ അടൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ് മാർച്ച് 28ന് വൈകിട്ട് ആയിരുന്നു സംഭവം. അമ്മയോടൊപ്പം അടൂർ ടൗണിൽ കൂടി നടന്നു വരികയായിരുന്നു പെൺകുട്ടി. പെൺകുട്ടിയുമായി നേരത്തെ പരിചയമുണ്ടായിരുന്ന സിദ്ധാർത്ഥ് ബൈക്കിൽ ഇവിടെയെത്തി, പെൺകുട്ടിയെയും കയറ്റി കടയുന്നുകളയുകയായിരുന്നു.
ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയ ഇവർ പെൺകുട്ടിക്ക് 25 വയസ്സുണ്ടെന്ന് സുഹൃത്തിനെ തെറ്റിദ്ധരിപ്പിച്ച ശേഷം അവിടെ താമസിച്ചു. ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി നൽകിയ വിവരമനുസരിച്ച് അമ്മ അടൂർ പോലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.









