പച്ചക്കളർ കുപ്പിയിലെ നൊസ്റ്റു കടൽ കടന്നു; അമേരിക്കയിലും യൂറോപ്പിലും ട്രെന്റിം​ഗ്

ഒരു കാലത്ത് സംസ്ഥാനത്തെ ചാരായ ഷോപ്പിലും ബാറിലും മുറുക്കാൻ കടയിലും താരമായിരുന്നും വട്ടു സോഡ. ​ഗോലി സോഡ ചേർത്ത നാരങ്ങ വെള്ളം മലയാളിയുടെ ഉത്തമ ദാഹശമനി ആയിരുന്നു. ഇന്നിപ്പോൾ കേരളത്തിൽ അത്ര പോപ്പുലറല്ലെങ്കിലും വട്ടു സോഡ, ഇതാ കടൽ കടന്ന് അമേരിക്കയിലും യൂറോപ്പിലും ട്രെന്റായി മാറിയിരിക്കുകയാണ്.

വട്ടു സോഡയുടെ മാഹാത്മ്യം എം.എ യൂസഫലി അങ്ങ് അമേരിക്കയിലും എത്തിച്ചു കഴിഞ്ഞു എന്നു പറയുന്നതാവും ശരി. അവിടെ മാത്രമല്ല യുകെ, യൂറോപ്പ് , ഗൾഫ് എന്നിവിടങ്ങളിലും ഗോലി സോഡ വമ്പൻ ഹിറ്റാണ്. വിദേശ രാജ്യങ്ങളിൽ ലുലു ഹൈപ്പർ മാർക്കറ്റിലൂടെയാണ് വട്ടു സോഡ വിറ്റഴിയുന്നത്.

ഹിന്ദിക്കാര് പറയുന്ന ഗോലി സോഡയെ റീ ബ്രാൻഡ് ചെയ്ത് ഗോലി പോപ്പ് സോഡ എന്ന പേരിലാണ് ലുലുവിൽ എത്തിച്ചിരിക്കുന്നത്. ഫെയർ എക്സ്പോർട്ട് എന്ന സ്ഥാപനവും ലുലു ഹൈപ്പർ മാർക്കറ്റുമായി ചേർന്നാണ് വിദേശ രാജ്യങ്ങളിൽ ബ്രാന്റ് റീ ലോഞ്ച് ചെയ്തിരിക്കുന്നത്.

പടക്കം പൊട്ടുന്ന ശബ്ദത്തോടെ സോഡ തുറക്കുന്നത് തന്നെ കാണാൻ ബഹുരസമാണ്. പുതിയതായി നിർമ്മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന സോഡ തുറക്കാനായി പ്രത്യേക ഓപ്പണറുമുണ്ട്. ഒരു കാലത്ത് ​ഗ്രാമങ്ങളിലെ കുടിൽ വ്യവസായമായിരുന്ന വട്ടു സോഡ. മൾട്ടി നാഷണൽ പാനീയ കമ്പനികളായ പെപ്സിയുടേയും കൊക്കോ കോളയുടേയും വരവോടെ ഇത് ഫീൽഡ് ഔട്ടായി. രാജ്യത്തിൻ്റെ ഗ്രാമീണ ഉൽപന്നങ്ങൾ ഉന്നത നിലവാരത്തിൽ ഉല്പാദിപ്പിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻ്റ് പ്രൊസസ് ഡ് ഫുഡ് പ്രോഡക്റ്റ് എക്സ്പോർട്ട് ഡവലപ്മെൻ്റ് അതോരിറ്റിയാണ് ഇന്ത്യയിൽ നിന്നും സോഡയുടെ കയറ്റുമതി പ്രോത്സാഹിപ്പിച്ചത്.

അതിലുപരി ഗൃഹാതുരമായ ഓർമ്മകൾ ഉണർത്തുന്ന ചില ഇന്ത്യൻ ഉല്പന്നങ്ങൾക്ക് ഇപ്പോഴും മാർക്കറ്റുണ്ടെന്ന് തെളിയിച്ച ഉൽപന്നമാണ് വട്ടു സോഡ എന്നറയപ്പെടുന്ന ഗോലി സോഡ. നല്ല വൃത്തിയും ഉന്നത ഗുണ നിലവാരവുമുണ്ടെങ്കിൽ ഏത് മൾട്ടി നാഷണൽ പ്രോഡക്ടിനോടും മത്സരിക്കാൻ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും കഴിയുമെന്ന് തെളിയിച്ച സംഭവമാണ് ​ഗോലിസോഡയുടെ റീ- ബ്രാൻഡിംഗ് .

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

‘ഓപ്പറേഷന്‍ സിന്ദൂര്‍’ അത്തപ്പൂക്കളം; കേസ്

'ഓപ്പറേഷന്‍ സിന്ദൂര്‍' അത്തപ്പൂക്കളം; കേസ് കൊല്ലം: മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍...

‘മോദി മഹാനായ നേതാവും മികച്ച സുഹൃത്തും’; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം ഒറ്റക്കാര്യത്തിൽ മാത്രം

'മോദി മഹാനായ നേതാവും മികച്ച സുഹൃത്തും'; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം...

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ...

Related Articles

Popular Categories

spot_imgspot_img