web analytics

മഴയെത്തും മുമ്പേ കുട ചൂടി കേരളം; ഓൺലൈൻ വിൽപനയിൽ മാത്രം 20% വർധന

ആലപ്പുഴ: ‌വേനൽ ചൂട് ഏറിയതോടെ വിപണിയിൽ കുടയുടെ വിൽപ്പനയും കുത്തനെ കൂടിയതായി റിപ്പോർട്ട്. ഓൺലൈൻ വിൽപനയിലും ഓഫ്‌ലൈൻ വിൽപനയിലും നിർമ്മാതാക്കൾക്ക് തണലേകുകയാണ് കുട. ചൂടിനെ മറികടക്കാൻ കേരളം കുട പിടിച്ചതോടെ
വിപണിയിൽ വൻ കുതിപ്പാണ് ഉണ്ടായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വേനൽക്കാലത്ത് ഓൺലൈൻ വിൽപനയിൽ മാത്രം 20% വർധനയുണ്ടായെന്നാണ് കുട നിർമാതാക്കൾ പറയുന്നത്. ഓഫ്‌ലൈൻ വിപണിയിലും വിൽപന കുത്തനെ കൂടി. സാധാരണ മഴക്കാലത്തു ജൂണിലാണു കുടകൾക്ക് ആവശ്യക്കാരേറുന്നത്. ഇത്തവണ ഫെബ്രുവരി മുതൽ വേനൽക്കാല വിൽപനയിൽ പതിവിനെക്കാളേറെ കുതിപ്പുണ്ടായി.ഇന്ത്യയിൽ ഒരു വർഷം വിറ്റഴിയുന്നത് 4,000 കോടി രൂപയുടെ കുടകളാണ്.രാജ്യത്തെ കുട വിൽപ്പനയുടെ 40 ശതമാനത്തോളം കേരളത്തിലാണ്. ബംഗാൾ, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രധാന രാജ്യത്തെ പ്രധാന വിപണികൾ. നാലാം സ്ഥാനത്താണ് കേരളം. കേരളത്തിൽ 500 കോടി രൂപയുടെ കുട വിൽപ്പനയാണ് വർഷം നടക്കുന്നത്. കേരള വിപണിയിൽ പ്രധാന മത്സരം പോപ്പിയും ജോൺസും തമ്മിലാണ്. 400– 450 രൂപ വിലയുള്ള കുടകൾക്കാണ് ആവശ്യക്കാർ ഏറെയും. 700 രൂപ വരെ വിലവരുന്ന കുടകൾക്കു വിപണിയിൽ മികച്ച സ്വീകാര്യതയുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

‘ആട് 3’ ഷൂട്ടിംഗിനിടെ പരിക്ക്; നടൻ വിനായകൻ ആശുപത്രിയിൽ, ആറാഴ്ച വിശ്രമ നിർദ്ദേശം

‘ആട് 3’ ഷൂട്ടിംഗിനിടെ പരിക്ക്; നടൻ വിനായകൻ ആശുപത്രിയിൽ, ആറാഴ്ച വിശ്രമം...

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം ആലപ്പുഴ,...

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി കൊച്ചി: സംസ്ഥാനത്ത് ആദ്യമായി...

ശരണംവിളികളാൽ മുഖരിതം:തങ്കഅങ്കി ഘോഷയാത്ര ഇന്ന് പുറപ്പെടും, മണ്ഡലപൂജ ശനിയാഴ്ച: ഭക്തർ അറിയേണ്ട പ്രധാന വിവരങ്ങൾ

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഇന്ന് ശബരിമലയിലേക്ക്...

Related Articles

Popular Categories

spot_imgspot_img