web analytics

കനത്ത ചൂടിൽ വെന്തുരുകി കേരളം; ഒരാൾക്ക് സൂര്യാഘാതമേറ്റു

പാലക്കാട്: ചെർപ്പുളശ്ശേരി കോതകുർശ്ശിയിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതമേറ്റു. പനമണ്ണ അമ്പലവട്ടം വയലാലെ വീട്ടിൽ മോഹനന് (48) ആണ് മുതുകിൽ പൊള്ളലേറ്റത്. സൂര്യാഘാതമേറ്റ ഭാഗം വട്ടത്തിൽ തൊലി അടർന്ന നിലയിലാണുള്ളത്.

താരതമ്മ്യേന വെയിൽ കനക്കുന്ന സമയമായ ഉച്ചയ്‌ക്കായിരുന്നു സംഭവം. കോതകുർശ്ശിയിലെ വർക് ഷോപ്പ് പരിസരത്ത് വച്ചാണ് ഇയാൾക്ക് സൂര്യാഘാതമേറ്റത്. സംഭവം നടന്ന ഉടൻ തന്നെ കോതകുർശ്ശിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി മോഹനൻ ചികിത്സ തേടി.

അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം വേനൽ മഴ തുടരും. ഒരു ജില്ലയിലും പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.

മഴയ്‌ക്കൊപ്പം 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം.

അതേസമയം സംസ്ഥാനത്ത് ഇന്ന് കനത്ത വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ആണ് സാധ്യത. അടുത്ത അഞ്ചുദിവസം മഴ തുടർന്നേക്കും എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു..

14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. എന്നാൽ പ്രത്യേക മഴ ജാഗ്രതാ നിർദേശം എവിടെയും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്.

അതേസമയം ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യത ഏറെയാണെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. താഴ്ന്ന‌ പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്‌ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇന്നലെ പെയ്ത മഴയിൽ തിരുവനന്തപുരം തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളം ഉയർന്നു. ചാലയിൽ കടകളിൽ വെള്ളം കയറി. തലസ്ഥാന നഗരത്തിൽ ഇന്നലെ 45 മിനിറ്റിനിടെ 77.7 മില്ലിമീറ്റർ മഴയാണ് പെയ്‌തിറങ്ങിയത്. മോശം കാലാവസ്ഥ മൂലം രണ്ടു വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. നഗരത്തിൽ വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

Related Articles

Popular Categories

spot_imgspot_img