web analytics

തിരഞ്ഞെടുപ്പ് ഫലം നാളെ: തത്സമയം ലീഡ്–ഫലം അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലസൂചനകൾ നാളെ രാവിലെ 8.30 മുതല്‍ ലഭ്യമാകും.

സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിൽ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ആദ്യഘട്ട ലീഡ് നിലയും അന്തിമ ഫലവും കമ്മീഷന്റെ TREND സംവിധാനത്തിലൂടെ തത്സമയം പൊതുജനങ്ങൾക്ക് ലഭ്യമാകും.

14 ജില്ലാ പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ ഓരോ ജില്ലകളിലെ കളക്ട്രേറ്റുകളിൽ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ എണ്ണും.

കൗണ്ടിങ് ഹാളുകളിൽ വോട്ടെണ്ണൽ ആരംഭിക്കാനുമുമ്പ് ഓരോ കൗണ്ടിങ് ടേബിളുകളിലും വയ്ക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ

കൺട്രോൾ യൂണിറ്റുകളുടെ സീലുകൾ കർശന പരിശോധനയ്ക്ക് ശേഷം മാത്രമേ കൗണ്ടിങ്

കൺട്രോൾ യൂണിറ്റിലെ സീലുകളും സ്പെഷ്യൽ ടാഗുകളുമൊന്നും കേടുപാടുകളില്ലെന്ന് സ്ഥാനാർഥികൾക്കും കൗണ്ടിങ് ഏജന്റുമാർക്കും സാന്നിധ്യത്തിൽ ഉറപ്പുവരുത്തും.

വരണാധികാരിയുടെ ടേബിളിൽ ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണും. തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ട് എണ്ണൽ തുടങ്ങും.

ഓരോ ടേബിളിലും സ്ഥാനാർഥികളുടെയോ അവരുടെ കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യമുണ്ടാകും.

നിരന്തരം പോലീസ് പരിശോധന, താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു;
മാങ്കൂട്ടത്തിലിനോട് ഫ്ലാറ്റ് ഒഴിയണമെന്ന് അസോസിയേഷൻ

വിജയാഘോഷങ്ങൾ മിതത്വത്തോടെ—മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തിൽ

തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങളിൽ നിയമലംഘനങ്ങൾക്ക് ഇടവരരുതെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

മാതൃകാ പെരുമാറ്റചട്ടം ഡിസംബർ 18 വരെ തുടരുന്നതിനാൽ ആഹ്ലാദപ്രകടനങ്ങളിൽ മിതത്വം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

പൊതു വഴികളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിൽ ലൗഡ്സ്പീക്കർ ഉപയോഗിക്കുന്നത് നിരോധിച്ചു.

പടക്കം–വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ ഉപയോഗിക്കാവൂ. ഹരിതച്ചട്ടം, ശബ്ദനിയന്ത്രണ നിയമങ്ങൾ, പരിസ്ഥിതി മാനദണ്ഡങ്ങൾ എന്നിവയും കർശനമായി പാലിക്കേണ്ടതുണ്ട്.

ലീഡ്–ഫലം ജില്ലാ അടിസ്ഥാനത്തിൽ സൈറ്റിൽ ലഭ്യം

ഫലങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ വിഭാഗങ്ങളായി TREND വെബ്സൈറ്റിൽ ലഭ്യമാണ്.

ഓരോ ബൂത്തിലെയും സ്ഥാനാർത്ഥികളുടെ വോട്ട് നിലയും വാർഡ് അടിസ്ഥാനത്തിലുള്ള ലീഡ് നിലയും തത്സമയം അപ്‌ലോഡ് ചെയ്യും.

മാധ്യമങ്ങൾക്ക് കൃത്യവും സമയബന്ധിതവുമായ ഫലവിവരങ്ങൾ നൽകാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തും എല്ലാ ജില്ലകളിലും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ

English Summary:

Kerala’s local body election vote counting begins tomorrow at 8 AM across 244 centers. First result trends will be available by 8.30 AM. Postal ballots will be counted at district headquarters. Live lead status, booth-wise votes, and district-wise results can be tracked through the Election Commission’s TREND website. Strict guidelines are issued for celebrations, with the model code of conduct active until December 18.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവ കവാസാക്കി രോഗം സ്ഥിരീകരിച്ചു; കുട്ടികളിലെ കടുത്ത പനിയും ചുവന്ന കണ്ണുകളും നിസ്സാരമാക്കരുത്; ലക്ഷണങ്ങൾ ഇവയാണ്

കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവമായ കവാസാക്കി രോഗം സ്ഥിരീകരിച്ചു കട്ടപ്പന സഹകരണ ആശുപത്രിയിൽ...

എ.ടി.എം. ഇടപാടുകളിൽ ഏപ്രിൽ 1 മുതൽ മാറ്റം; ഈ ബാങ്കുകളുടെ ഉപഭോക്താക്കൾ ശ്രദ്ധിക്കുക

എ.ടി.എം. ഇടപാടുകളിൽ ഏപ്രിൽ 1 മുതൽ മാറ്റം ബാങ്കിങ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളായ...

കേരളം പോളിംഗ് ബൂത്തിലേക്ക്: 1252 പത്രികകൾ, ഇന്ന് നിർണ്ണായകം!

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിലേക്ക് സംസ്ഥാനം കടക്കുന്നു....

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ കൂത്തുപറമ്പ്: പൊലീസുകാരന്റെ...

ഹോർമൂസ് അടച്ചതോടെ പുതിയ വ്യാപാര റൂട്ടിലേക്ക് സൗദി–യുഎഇ; ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക അനുമതി

ഹോർമൂസ് അടച്ചതോടെ പുതിയ വ്യാപാര റൂട്ടിലേക്ക് സൗദി–യുഎഇ; ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക...

Related Articles

Popular Categories

spot_imgspot_img