web analytics

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി വ്യാപനം  വീണ്ടും ഗുരുതരമാകുകയാണ്. 

കഴിഞ്ഞ 11 മാസത്തിനിടെ രോഗികളുടെ എണ്ണം 5,000 കടന്നിരിക്കുമ്പോൾ 356 പേർ മരിച്ചതായി സർക്കാർ ആശുപത്രി കണക്കുകൾ വ്യക്തമാക്കുന്നു. 

ഫലപ്രദമായ ചികിത്സ ലഭ്യമായിട്ടും രോഗബാധയും മരണങ്ങളും ഉയരുന്നത് ആരോഗ്യവിഭാഗത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. 

ശരാശരി പ്രതിമാസം 32 പേർ എലിപ്പനി ബാധിച്ച് മരിക്കുന്നു.

ഈ വർഷം മരിച്ചവരിൽ 207 പേർക്കാണ് മരണത്തിന് മുമ്പ് രോഗബാധ സ്ഥിരീകരിച്ചത്. 

ബാക്കി 149 പേർ എലിപ്പനി ലക്ഷണങ്ങളോടുകൂടിയാണ് മരിച്ചത്. പകർച്ചപ്പനിക്ക് സമാനമായ പ്രാരംഭ ലക്ഷണങ്ങളുള്ളതിനാൽ ഭൂരിഭാഗം പേരും ആദ്യം നിസാരമായി കാണുകയും, അവസ്ഥ ഗുരുതരമാകുമ്പോഴാണ് ചികിത്സയ്ക്കെത്തുകയുമാണ്.

മൂന്ന് ദിവസത്തിലധികം പനിയും ശക്തമായ തലവേദനയും ശരീരവേദനയും പേശിവേദനയും അത്യധിക ക്ഷീണവും വയറിളക്കവും ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. 

മണ്ണിലും മലിനജലത്തിലും എലി, പൂച്ച, നായ, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലുമുള്ള ലെപ്റ്റോസ്പൈറോ ബാക്ടീരിയകളാണ് രോഗകാരണം. 

വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയിട്ടും കിടപ്പുരോഗികൾക്കുപോലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രതിരോധ മാർഗങ്ങൾ

മലിനജലത്തിൽ ഇറങ്ങുന്നവർ ആഴ്ചയിൽ ഒരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കണം.

ജീവിതശൈലിരോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്കും ഡോക്സിസൈക്ലിൻ സുരക്ഷിതമാണ്.

മലിനജലത്തിൽ ജോലി ചെയ്യുന്നവർ ഷൂസും കൈയുറയും നിർബന്ധമായും ധരിക്കണം.

നനഞ്ഞ മണ്ണിൽ ചെരുപ്പില്ലാതെ നടക്കരുത്. ചെറു മുറിവുകളിലൂടെയാണ് രോഗാണു ശരീരത്തിലേക്ക് കടക്കുന്നത്.

“പൂർണമായും പ്രതിരോധിക്കാവുന്ന എലിപ്പനിമരണങ്ങൾ കൂടുന്നത് അടിയന്തരമായി തടയണം.”

– ഡോ. എ. അൽത്താഫ്, കമ്മ്യൂണിറ്റി മെഡിസിൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ്

English Summary

Leptospirosis cases have surged in Kerala, with over 5,000 infections and 356 deaths reported in the last 11 months. Despite effective treatment being available, delayed diagnosis and negligence of early symptoms are contributing to rising fatalities. Many victims had influenza-like symptoms and sought medical help only after the disease turned severe. Health experts urge people exposed to contaminated water or soil to take weekly doxycycline under medical advice and use protective gear. Early detection can prevent almost all deaths.

kerala-leptospirosis-outbreak-11-month-data

Kerala, Health, Leptospirosis, Outbreak, Public Health, Disease Prevention

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

ജെമിനിയിൽ 3D അവതാർ ഫീച്ചർ; സ്വന്തം ഡിജിറ്റൽ രൂപം സൃഷ്ടിക്കാം

ജെമിനിയിൽ 3D അവതാർ ഫീച്ചർ; സ്വന്തം ഡിജിറ്റൽ രൂപം സൃഷ്ടിക്കാം കാലിഫോർണിയ: അമേരിക്കൻ...

വിവാദങ്ങളും ഉയർന്ന ചിലവും വില്ലനായി: അപ്രതീക്ഷിത പിൻവാങ്ങൽ നടത്തി സോറ; ആറുമാസത്തിനുള്ളിൽ എഐ വീഡിയോ ആപ്പ് പൂട്ടി ഓപ്പൺ എഐ.

ആറുമാസത്തിനുള്ളിൽ എഐ വീഡിയോ ആപ്പ് പൂട്ടി ഓപ്പൺ എഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത്...

ക്രമക്കേടിന് തെളിവില്ലെന്ന് ഹൈക്കോടതി; ശബരിമല കൊടിമരക്കേസ് അവസാനിപ്പിച്ചു; യുഡിഎഫിന് ആശ്വാസം; വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച് സുപ്രധാന വിധി

ശബരിമല കൊടിമരക്കേസ് അവസാനിപ്പിച്ചു; യുഡിഎഫിന് ആശ്വാസം ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന...

തിയറ്ററിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് മർദ്ദിച്ച് പെൺകുട്ടിയുടെ അച്ഛൻ!

തിയറ്ററിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് മർദ്ദിച്ച് പെൺകുട്ടിയുടെ...

ഇന്ധനവില കുതിക്കുന്നു! നയാര പെട്രോളിന് ₹5.30 കൂട്ടി; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളോ?

ഇന്ധനവില കുതിക്കുന്നു! നയാര പെട്രോളിന് ₹5.30 കൂട്ടി; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളോ? രാജ്യത്ത്...

സാമ്പത്തിക നേട്ടം, അംഗീകാരം; ഇന്നത്തെ നക്ഷത്രഫലം

സാമ്പത്തിക നേട്ടം, അംഗീകാരം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ മുന്നേറ്റം കാണും. മത്സരങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img