ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 51 അക്കങ്ങൾ വായിച്ച് റെക്കോർഡ് ഇട്ട് ഒന്നാം ക്ലാസുകാരി
മാന്നാർ: ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 51 അക്കങ്ങൾ വായിച്ച് റെക്കോർഡ് സ്ഥാപിച്ച് ഒന്നാം ക്ലാസുകാരി. ബെംഗളുരു വൈറ്റ് ഫീൽഡിലെ വിമാറ്റ് അക്കാദമിയിൽ പഠിക്കുന്ന ആറുവയസ്സുകാരി നീലാംബരി പ്രഭയാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
39.1 സെക്കൻഡിലാണ് നീലാംബരി 51 അക്കങ്ങൾ വായിച്ചുതീർത്തത്. ഇതോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംനേടാൻ കുട്ടിക്ക് സാധിച്ചു.
ബെംഗളുരുവിൽ ഐടി ജീവനക്കാരായ ബുധനൂർ മരങ്ങാട്ട് ഇല്ലത്തിൽ വാണി വിഷ്ണുവിന്റെയും ചങ്ങനാശ്ശേരി ആതിരയിൽ കിരൺപ്രഭയുടെയും മകളാണ് നീലാംബരി പ്രഭ.
ചെറുപ്രായത്തിൽ തന്നെ അസാധാരണമായ ബൗദ്ധിക കഴിവ് പ്രകടിപ്പിക്കുന്ന നീലാംബരിയുടെ നേട്ടം അധ്യാപകരുടെയും കുടുംബത്തിന്റെയും അഭിമാനമായി.
അതേസമയം, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അച്ചീവർ പുരസ്കാരം സ്വന്തമാക്കി മൂന്നുവയസ്സുകാരനും ശ്രദ്ധേയനായി.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പള്ളിപ്പറമ്പിൽ സജീർ ജമാൽ – മുഫിലത്ത് സജീർ ദമ്പതികളുടെ മകൻ സിദാൻ അലിയാണ് ഈ നേട്ടം കൈവരിച്ചത്.
22 മൃഗങ്ങൾ, 22 പഴങ്ങൾ, 20 പച്ചക്കറികൾ, 27 പ്രവർത്തന പദങ്ങൾ, 19 ശരീരഭാഗങ്ങൾ, 10 നിറങ്ങൾ, 11 ആകൃതികൾ, ഒരു വർഷത്തിലെ മാസങ്ങൾ, ആഴ്ചയിലെ ദിവസങ്ങൾ,
ഏഴ് ഭൂഖണ്ഡങ്ങൾ, അനുബന്ധ പദങ്ങളോടുകൂടിയ ഇംഗ്ലീഷ് അക്ഷരമാല, കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളിൽ 1 മുതൽ 10 വരെ എണ്ണൽ എന്നിവ കൃത്യമായി തിരിച്ചറിഞ്ഞ് പേരിട്ടതിലൂടെയാണ് സിദാൻ അലി ഐബിആർ അച്ചീവർ പദവി നേടിയത്.
മാതാപിതാക്കളും സഹോദരനും പഠിക്കുന്നതു കേട്ടാണ് സിദാൻ അലിയ്ക്ക് ഈ മേഖലകളിൽ താൽപര്യം ജനിച്ചതെന്ന് കുടുംബം പറഞ്ഞു.
കുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞ ശേഷം മാതാപിതാക്കൾ നൽകിയ പരിശീലനമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം സിദാൻ അലി ഔദ്യോഗികമായി പുരസ്കാരം ഏറ്റുവാങ്ങി.
English Summary
Two young children from Kerala have created records in the India Book of Records. Six-year-old Neelambari Prabha from Bengaluru read 51 digits in just 39.1 seconds, earning national and international recognition. Meanwhile, three-year-old Sidan Ali from Alappuzha received the India Book of Records Achiever Award for identifying a wide range of animals, fruits, vegetables, languages, and concepts at a remarkably young age.
Kerala Kids Shine: 6-Year-Old and 3-Year-Old Enter India Book of Records
India Book of Records, child prodigy, Neelambari Prabha, Sidan Ali, Kerala news, education, young achievers, world records, Alappuzha, Bengaluru









