web analytics

കിഴക്കൻ തരംഗം; ഈ മാസം തണുത്ത് വിറയ്ക്കും

കിഴക്കൻ തരംഗം; ഈ മാസം തണുത്ത് വിറയ്ക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ‘കിഴക്കൻ തരംഗം’ എന്ന കാലാവസ്ഥാ പ്രതിഭാസം സജീവമായതോടെ സംസ്ഥാനത്ത് ജനുവരിയിൽ തണുപ്പ് കൂടുതൽ അനുഭവപ്പെടുമെന്ന് സൂചന.

 അടുത്ത രണ്ട് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ കന്യാകുമാരി, ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 

സംസ്ഥാനത്ത് ആകാശം ഇടവേളകളിൽ മൂടിക്കെട്ടിയും തെളിഞ്ഞും മാറിമാറി വരും.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഡിസംബറിൽ തണുപ്പ് കൂടുതലായിരുന്നു. പല പ്രദേശങ്ങളിലും രാത്രി താപനില 16 ഡിഗ്രി സെൽഷ്യസിന് താഴെയെത്തി.

 കഴിഞ്ഞ ആഴ്ച മൂന്നാറിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ താപനില കുറഞ്ഞിരുന്നു. പകൽ താപനിലയിലും കുറവുണ്ടായി. കിഴക്കൻ തരംഗം കൂടുതൽ ശക്തമായതോടെ സംസ്ഥാനത്ത് തണുപ്പ് ഇനിയും കൂടാനാണ് സാധ്യത.

ബംഗാൾ ഉൾക്കടലിൽ കിഴക്കൻ തരംഗം രൂപപ്പെട്ടതിനെ തുടർന്ന് ശ്രീലങ്കൻ തീരത്ത് ഒരു ചക്രവാതച്ചുഴിയും രൂപംകൊണ്ടിട്ടുണ്ട്. ഈ ചുഴിയുടെ പാത്തി ലക്ഷദ്വീപ് മുതൽ കന്യാകുമാരി തീരം വരെ വ്യാപിച്ചിട്ടുണ്ട്.

 ഇതിന്റെ സ്വാധീനഫലമായി വെള്ളി, ശനി ദിവസങ്ങളിൽ പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ടതും നേരിയതുമായ മഴ ലഭിച്ചു.

തുലാവർഷം അവസാനിച്ച ശേഷമുള്ള ഈ തരത്തിലുള്ള ചക്രവാതച്ചുഴി അസാധാരണ പ്രതിഭാസമാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. 

2025-ൽ വേനൽമഴ 16 ശതമാനം അധികമായി ലഭിച്ചെങ്കിലും കാലവർഷത്തിൽ 13 ശതമാനവും തുലാവർഷത്തിൽ 21 ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്.

കടലിലെ ജലപ്രവാഹത്തിലും ജലോപരിതല താപനിലയിലുമുണ്ടാകുന്ന വ്യതിയാനങ്ങൾ അന്തരീക്ഷമർദ്ദത്തെ ബാധിക്കുന്നതിന്റെ ഫലമായാണ് കിഴക്കൻ തരംഗം രൂപപ്പെടുന്നത്. 

ഇതോടെ ശീതാവസ്ഥ ശക്തമാകുകയും കടലിനുമുകളിലെ വായുവിലും കാറ്റിലും തിരമാലകളിലും മാറ്റങ്ങൾ പ്രകടമാകുകയും ചെയ്യും. ഇതാണ് ‘കിഴക്കൻ തരംഗം’ എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസം.

English Summary:

Cold conditions are expected to intensify in Kerala during January due to the formation of an eastern wave over the Bay of Bengal. Strong winds up to 65 kmph may affect Kanyakumari and Lakshadweep regions. An associated cyclonic circulation near Sri Lanka has caused isolated rainfall in parts of Kerala. Meteorologists describe this phenomenon as unusual after the retreat of the northeast monsoon, with temperature drops already recorded in high ranges like Munnar.

kerala-january-cold-eastern-wave-bay-of-bengal

Kerala weather, eastern wave, Bay of Bengal, cold wave, January cold, cyclonic circulation, Kanyakumari wind alert, Lakshadweep weather, IMD, climate change

spot_imgspot_img
spot_imgspot_img

Latest news

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും തിരുവനന്തപുരം...

Other news

നാളെ മുതൽ മഴ സജീവം; ചില ജില്ലകളിൽ യെല്ലോ അലർട്ട്, ജനുവരി 10ന് ശക്തമായ മഴയ്ക്ക് സാധ്യത

നാളെ മുതൽ മഴ സജീവം; ചില ജില്ലകളിൽ യെല്ലോ അലർട്ട്, ജനുവരി...

വിതുരയിൽ കാണാതായ യുവാവും യുവതിയും ലോഡ്ജിൽ മരിച്ച നിലയിൽ

വിതുരയിൽ കാണാതായ യുവാവും യുവതിയും ലോഡ്ജിൽ മരിച്ച നിലയിൽ തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ...

റെക്കോര്‍ഡുകള്‍ ഭേദിച്ച് വീണ്ടും കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

റെക്കോര്‍ഡുകള്‍ ഭേദിച്ച് വീണ്ടും കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് കൊച്ചി: സംസ്ഥാനത്ത്...

സ്വർണ്ണക്കടത്ത് കേസ് അന്വേഷിച്ച ഇ ഡി ഉദ്യോഗസ്ഥന് എട്ടിന്റെ പണി; അഴിമതി ആരോപണത്തിന് പിന്നാലെ നിർബന്ധിത വിരമിക്കൽ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിർണ്ണായക കേസുകൾ കൈകാര്യം ചെയ്തിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ...

കടം വാങ്ങിയും വായ്പയെടുത്തും വാങ്ങിയ  ഓട്ടോറിക്ഷകൾക്ക് തീയിട്ട്  അജ്ഞാതൻ; സിസിടിവി ദൃശ്യങ്ങളടക്കം നൽകിയിട്ടും പ്രതിയെ പിടികൂടാനായില്ല

കടം വാങ്ങിയും വായ്പയെടുത്തും വാങ്ങിയ  ഓട്ടോറിക്ഷകൾക്ക് തീയിട്ട്  അജ്ഞാതൻ; സിസിടിവി ദൃശ്യങ്ങളടക്കം...

Related Articles

Popular Categories

spot_imgspot_img