web analytics

മൊബൈൽ മോഷണം മുതൽ എടിഎം കവർച്ചവരെ; അ​ന്ത​ർ​സം​സ്ഥാ​ന ഹൈട്ടെക്ക് മോ​ഷ്ടാ​ക്ക​ൾ ടിക്കറ്റെടുക്കുന്നത് കേരളത്തിലേക്ക്; മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 1378 കേ​സു​ക​ൾ

കൊ​ച്ചി: അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ൾ​ക്കെ​തി​രെ ക​ഴി​ഞ്ഞ മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 1378 കേ​സു​ക​ൾ. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും തി​ര​ക്കേ​റി​യ കേ​ന്ദ്ര​ങ്ങ​ളി​ലു​മൊ​ക്കെ മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. സി.​സി ടി.​വി അ​ട​ക്കം സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന കൊ​ച്ചി​യി​ലെ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ 22 ഐ​ഫോ​ണു​ക​ളും 13 ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ളും മോ​ഷ​ണം​പോ​യ സം​ഭ​വ​ത്തി​ലും അ​ന്വേ​ഷ​ണം നീ​ളു​ന്ന​ത് കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്കാ​ണെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. Kerala in the last three and a half years against inter-state thieves 1378 cases were registered in

2021 മു​ത​ൽ 2024 സെ​പ്റ്റം​ബ​ർ 29 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1325 പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. 1044 കേ​സു​ക​ളി​ലാ​ണ് മോ​ഷ​ണ​മു​ത​ൽ തി​രി​കെ പി​ടി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ​ത്.

ശ​ക്ത​മാ​യ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ​പോ​ലും മോ​ഷ​ണം ന​ട​ക്കു​മ്പോ​ൾ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് പൊ​ലീ​സ് തീ​രു​മാ​നം. 2021ൽ 192 ​കേ​സു​ക​ൾ അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ൾ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ 182 കേ​സു​ക​ളി​ൽ അ​റ​സ്റ്റു​ണ്ടാ​യി. 146 കേ​സു​ക​ളി​ൽ മോ​ഷ​ണ​മു​ത​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. 2022ൽ 360 ​കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ക​യും 350 കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ക​യും ചെ​യ്തു.

263 കേ​സു​ക​ളി​ൽ മോ​ഷ​ണ​മു​ത​ൽ ക​ണ്ടെ​ടു​ത്തു. 2023ൽ 519 ​കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട​ത്. 499 കേ​സു​ക​ളി​ൽ മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ലാ​കു​ക​യും 411 കേ​സു​ക​ളി​ൽ മോ​ഷ​ണ​മു​ത​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. 2024ൽ 307 ​കേ​സു​ക​ളി​ൽ​നി​ന്ന് 294 അ​റ​സ്റ്റു​ണ്ടാ​യി. 244 കേ​സു​ക​ളി​ൽ മോ​ഷ​ണ​മു​ത​ൽ ക​ണ്ടെ​ത്തി.

അ​തേ​സ​മ​യം മു​ൻ​കൂ​ട്ടി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി സം​സ്ഥാ​ന​ങ്ങ​ൾ ക​ട​ന്നെ​ത്തി, മോ​ഷ​ണം ന​ട​ത്തി ഉ​ട​ൻ നാ​ടു​വി​ടു​ന്ന വ​മ്പ​ൻ മോ​ഷ്ടാ​ക്ക​ളെ കു​ടു​ക്കാ​ൻ ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. ഇ​ത്ത​രം കേ​സു​ക​ളി​ൽ പ​ല​പ്പോ​ഴും പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ വി​ശ​ദ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ പൊ​ലീ​സ് സേ​ന​യെ​ക്കൂ​ടി സ​ഹ​ക​രി​പ്പി​ച്ചു​കൊ​ണ്ടു​ള്ള വി​പു​ല​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​ര​ള പൊ​ലീ​സ് സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ നി​ര​വ​ധി കേ​സു​ക​ൾ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

അണ്ടർ-23 ഏകദിനത്തിൽ റെയിൽവേസിനെ തകർത്ത് കേരളത്തിന് തിളക്കമുള്ള വിജയം

അണ്ടർ-23 ഏകദിനത്തിൽ റെയിൽവേസിനെ തകർത്ത് കേരളത്തിന് തിളക്കമുള്ള വിജയം അഹമ്മദാബാദ്: നടന്ന ദേശീയ...

മദ്യലഹരിയിൽ വിമാനത്തിൽ ജീവനക്കാരോട് അപമര്യാദ; നെടുമ്പാശേരിയിൽ മലയാളി യാത്രക്കാരൻ അറസ്റ്റിൽ

നെടുമ്പാശേരിയിൽ മലയാളി യാത്രക്കാരൻ അറസ്റ്റിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും മദ്യലഹരിയിലുണ്ടായ പ്രശ്നം ചര്‍ച്ചയാവുകയാണ്....

മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു; കെഎസ്ഇബി തൊഴിലാളിക്ക് ദാരുണാന്ത്യം

മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു;...

പാലത്തായി പീഡന കേസ്; കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

പാലത്തായി പീഡന കേസ്; കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും കണ്ണൂർ: പാലത്തായി...

അൽ–ഫലാഹ് സർവകലാശാലക്കെതിരെ ഡൽഹി പൊലീസ് ഇരട്ട എഫ്‌ഐആർ; വ്യാജ രേഖകളുടെയും വഞ്ചനയുടെയും വൻ ആരോപണം

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്‌ഫോടനക്കേസിൽ പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ...

മൂന്ന് വർഷമായി പിന്തുടരുന്ന ആരാധിക: റെയ്ജനെതിരെ ലൈംഗികശല്യം; മൃദുല വിജയ് തെളിവുകളുമായി രംഗത്ത്

ടെലിവിഷൻ താരങ്ങളായ റെയ്ജൻ രാജനും മൃദുല വിജയും പങ്കെടുക്കുന്ന പരമ്പരയുടെ ലൊക്കേഷനിൽ...

Related Articles

Popular Categories

spot_imgspot_img