web analytics

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

60 വയസ്സിന് മുകളിലുള്ള അമ്മ കന്നുകാലി വളർത്തി ജീവിക്കട്ടെയെന്ന വാദം ദൗർഭാഗ്യകരമാണെന്ന് കോടതി;

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ പ്രായമായ സ്ത്രീക്ക് മക്കളിൽ നിന്ന് ജീവിതച്ചെലവ് ആവശ്യപ്പെടാനുള്ള അവകാശം നഷ്ടമാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വരുമാനമാർഗമില്ലാത്ത അമ്മയ്ക്ക് മക്കളിൽ നിന്ന് ജീവിതച്ചെലവ് ലഭിക്കേണ്ടത് അവരുടെ നിയമപരവും ധാർമ്മികവുമായ കടമയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

മാതാവിന് പ്രതിമാസം ജീവനാംശം നൽകാൻ തിരൂർ കുടുംബക്കോടതി നൽകിയ ഉത്തരവിനെതിരെ മലപ്പുറം വെളിയംകോട് സ്വദേശിയായ മകൻ സമർപ്പിച്ച റിവിഷൻ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി.

ഗൾഫിൽ ജോലി ചെയ്യുന്ന മകനിൽ നിന്ന് പ്രതിമാസം ₹25,000 ജീവനാംശം ആവശ്യപ്പെട്ടാണ് മാതാവ് കോടതിയെ സമീപിച്ചത്. കുടുംബക്കോടതി മകനെ പ്രതിമാസം ₹5,000 നൽകാൻ നിർദ്ദേശിച്ചിരുന്നു.

തനിക്ക് ഭാര്യയും മകനുമുണ്ടെന്നും മാതാവിന് പിതാവിന്റെയും കന്നുകാലിവളർത്തലിന്റെയും വരുമാനത്തിൽ ജീവിക്കാമെന്നും മകൻ വാദിച്ചു.

എന്നാൽ 60 വയസ്സിന് മുകളിലുള്ള അമ്മ കന്നുകാലി വളർത്തി ജീവിക്കട്ടെയെന്ന വാദം ദൗർഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു.

മാതാവിന്റെ ക്ഷേമം അവഗണിക്കാനാവില്ലെന്നും ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരം മക്കൾക്ക് മാതാപിതാക്കളുടെ സംരക്ഷണം നിയമപരമായ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കി.

English Summary:

The Kerala High Court ruled that elderly mothers are entitled to seek maintenance from their children even if they live under their husband’s protection. The court observed that providing financial support to a mother without an income is both a legal and moral duty of her children.

Justice Kauser Edappagath dismissed a revision petition filed by a man from Veliyamcode, Malappuram, upholding the Tirur Family Court’s order directing him to pay ₹5,000 per month to his mother. The son, who works in the Gulf, argued that he could not afford the payment as he had to support his wife and child.

The court criticized the argument that a 60-year-old mother should survive by rearing cattle, calling it unfortunate. It reiterated that children cannot evade responsibility for their parents’ welfare, which is a statutory duty under the Bharatiya Nagarik Suraksha Sanhita.

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

ഐ20 കാറി​ന്റെ റൂട്ട്മാപ്പ് കണ്ടെത്തി അന്വേഷണ ഏജൻസികൾ

ഐ20 കാറി​ന്റെ റൂട്ട്മാപ്പ് കണ്ടെത്തി അന്വേഷണ ഏജൻസികൾ ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം പൊട്ടിത്തെറിച്ച...

Other news

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ബി ടീമില്‍ ദ്രാവിഡിന്റെ മകനും

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ബി ടീമില്‍ ദ്രാവിഡിന്റെ മകനും ബംഗളൂരു:...

കോട്ടയം കുമാരനെല്ലൂരിൽ 39 വയസ്സുകാരിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

കോട്ടയം കുമാരനെല്ലൂരിൽ 39 വയസ്സുകാരിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദനം കോട്ടയം ജില്ലയിലെ കുമാരനല്ലൂരിൽ...

വിവാഹാഘോഷത്തിനിടെ വരന് നേരെ ആക്രമണം:വരനെ കുത്തിയ അക്രമിയെ രണ്ട് കിലോമീറ്റർ പിന്തുടർന്ന് ഡ്രോൺ പിടിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന വിവാഹവേദിയിലുണ്ടായ ആക്രമണത്തിൽ വരൻ ഗുരുതരമായി പരിക്കേറ്റു....

വീട്ടിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തി; ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ

വീട്ടിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തി; ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ മുംബൈ: ബോളിവുഡ്...

മകൾക്ക് ഇഷ്ടമുള്ള ഭക്ഷണം വച്ചുനൽകാനായി മകളുടെ യുണിവേഴ്സിറ്റിക്കു മുന്നിൽ ഹോട്ടൽ തുടങ്ങി ഒരച്ഛൻ..! അതും 900 കിലോമീറ്റർ അകലെ

മകളുടെ യുണിവേഴ്സിറ്റിക്കു മുന്നിൽ ഹോട്ടൽ തുടങ്ങി ഒരച്ഛൻ വടക്കുകിഴക്കൻ ചൈനയിലെ ഒരു...

എൽഡിഎഫ് വിടുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ

എൽഡിഎഫ് വിടുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ കോഴിക്കോട്: യുഡിഎഫ്...

Related Articles

Popular Categories

spot_imgspot_img