ബലാത്സംഗത്തിനിരയായ 17കാരിക്ക് ഗർഭഛിദ്രത്തിന് അനുമതിയില്ല; പതിവ് കോടതി ഉത്തരവുകളിൽ നിന്നും വ്യതിചലിച്ച് കേരള ഹൈക്കോടതി

ബലാത്സംഗ ഇരകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകുന്ന പതിവ് കോടതി ഉത്തരവുകളിൽ നിന്നും വ്യതിചലിച്ച് കേരള ഹൈക്കോടതി.Kerala High Court departs from regular court orders allowing abortions for rape victims.

പ്രായപൂർത്തിയാകാത്ത ഇര ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലാണ് എന്ന് ചൂണ്ടിക്കാട്ടായാണ് നടപടി. മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് അംഗീകരിച്ചാണ് ജസ്റ്റിസ് വിജി അരുണിൻ്റെ ഉത്തരവ്.

പതിനേഴ്കാരിയായ പെൺകുട്ടിയുടെ അമ്മയാണ് ഹർജി നൽകിയിരുന്നത്. ഇര 32 ആഴ്ച ഗർഭിണിയാണ്. സഹപാഠി പെൺകുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്തതിൻ്റെ ഫലമാണ് ഗർഭധാരണമുണ്ടായത്.

പെൺകുട്ടിയെ ഗൈനക്കോളജിസ്റ്റ് പരിശോധിക്കുന്നതുവരെ ഗർഭിണിയായ വിവരം ഇരയ്‌ക്കോ മാതാവിനോ അറിയാമായിരുന്നില്ല. അപ്പോഴേക്കും ഗർഭാവസ്ഥ 27 ആഴ്ചയും 6 ദിവസവും പിന്നിട്ടിരുന്നു.

പെൺകുട്ടി പരിഭ്രാന്തിയിലാണെന്നും ഗർഭം അലസിപ്പിക്കാൻ അനുമതി നൽകാൻ അപേക്ഷിക്കുകയാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

പെൺകുട്ടിയെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് കോടതി നിർദേശിച്ചിരുന്നു.

അവർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പ്രസവശേഷം കുഞ്ഞിൻ്റെ ദത്ത് അടക്കമുള്ള കാര്യങ്ങൾ ഏറ്റെടുക്കുന്നതിന് സർക്കാരിന് കോടതി നിർദേശം നൽകി.

ഗർഭസ്ഥശിശു ഏകദേശം പൂർണ വളർച്ചയിലെത്തി എന്നാണ് ബോർഡ് കോടതിയെ അറിയിച്ചത്. നിലവിൽ പെൺകുട്ടിക്ക് മാനസിക പ്രശ്നമൊന്നുമില്ലെന്നും മാനസിക രോഗവിദഗ്ധനും റിപ്പോർട്ട് നൽകിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ജോലി

പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ജോലി ബെംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട...

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക്...

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും തൃശൂര്‍: ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും...

ഇടിമിന്നലോടുകൂടിയ മഴ വരുന്നു

ഇടിമിന്നലോടുകൂടിയ മഴ വരുന്നു തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര...

Related Articles

Popular Categories

spot_imgspot_img