മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു

ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മൂന്നാർ സ്വദേശികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും മൂന്നാറിലെ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Two injured in Munnar wildelephent attack അഴകമ്മയുടെ നില ഗുരുതരമാണ്. അഴകമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയാണ് ശേഖരനെയും ആന ആക്രമിച്ചത്. കല്ലാർ മാലിന്യ പ്ലാന്റിന് സമീപമാണ് കാട്ടാന ആക്രമണം ഉണ്ടായത്.